ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/പ്രസംഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രസംഗം

നമസ്കാരം,
                ബഹുമാനപെട്ട പ്രിൻസിപ്പൽ, ടീച്ചർമാരെ, പ്രിയപ്പെട്ട കൂട്ടുകാരെ,

ഞാൻ DMLP സ്കൂൾ പട്ടിക്കാട് വെസ്റ്റിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. എന്റെ പേര് ഫാത്തിമ ശിൽനി എ. പി. ഞാൻ
ഇന്നിവിടെ അവതരിപ്പിക്കുന്നത് കൊറോണ എങ്ങനെയെല്ലാം ബാധിക്കുമെന്നും അത് വരാതെ എങ്ങനെ തടയാമെന്നുമുള്ളതിനെ കുറിച്ചുള്ള കൊച്ചു പ്രസംഗമാണ്.
       
 മൃഗങ്ങളിൽ കണ്ടുവരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് പകർന്നുവന്നു എന്നാണല്ലോ കണ്ടെത്തൽ ' പിന്നീടത് അസുഖമുള്ള ആളുമായി ഇടപഴകുന്നവർക്കും പകരാം. അസുഖമുള്ളയാളുടെ സ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. ഇതിനെ തുരത്താൻ കൃത്യമായ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. പല മരുന്നും ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.അസുഖം വന്നാൽ ഒറ്റപെട്ട കേന്ദ്രത്തിൽ ചികില്സിക്കണം. വൃദ്ധർക്കും, ചെറിയകുട്ടികൾക്കും ഹൃദയരോഗികൾക്കും മറ്റും ആണ് ഇത് വേഗം പിടിക്കപ്പെടുന്നത്, അത് പോലെ വളർത്തു മൃഗങ്ങളെയും ഇവ പെട്ടന്നു ബാധിച്ചേക്കാം.

   1) സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 second കൈകഴുകുക. 2)വൃത്തിഹീനമായ കൈകൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക. 3)തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു അല്ലെങ്കിൽ ടവൽ ഉപയോഗിക്കുക 4)ടിഷ്യു ഉപയോഗ ശേഷം വേസ്റ്റ് ബിന്നിൽ ഇടുക. 5)സോപ്പും വെള്ളവും ലഭിച്ചില്ലെങ്കിൽ 60 percentage ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ് sanitizer ഉപയോഗിക്കുക. 6) വിവിധ രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക. 7) ആൾക്കൂട്ടം ഒഴിവാക്കുക. 8) തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കുക, അണുവിമുക്തമാക്കുക. 9)ഡോക്ടർ മാരുടെയും, ആരോഗ്യപ്രവർത്തകരുടെയും, പോലീസിന്റെയും, സർക്കാരിന്റെയും നിർദ്ദേശം പാലിക്കുക.
   
      ശുചിത്വമുള്ള ഒരു ലോകത്തെ നമുക്ക് പടുത്തുയർത്തി വീണ്ടെടുക്കാം എന്നാശംസിച്ചു കൊണ്ട് എന്റെ കൊച്ചു പ്രസംഗം അവസാനിപ്പിക്കുന്നു
       നന്ദി, നമസ്കാരം
       STAY SAFE- STAY HOME.

 

ഫാത്തിമ ശിൽനി എ. പി.
3 C D. M. L. P സ്കൂൾ പട്ടിക്കാട് വെസ്റ്റ്.
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം