Schoolwiki സംരംഭത്തിൽ നിന്ന്
പറയാതെ വന്ന ദിവസം
2020 മാർച്ച് 10 രാവിലെ ഞാനും അനിയത്തിയും School ൽ പോയി ഞങ്ങൾ കൂട്ടുകാരുമായി കളിയും ചിരിയും മായി ഇരിക്കുകയായിരുന്നു ബെല്ലടിച്ചു എല്ലാവരും ക്ലാസിൽ കയറി ജാഫർ മാസ്റ്റർ ക്ലാസെടുക്കാൻ വന്നു English ആണ് എടുത്തത് ഞങ്ങൾ ശ്രദ്ധയോടെ കേട്ടു ഇൻറർബെല്ലിന് ശേഷം ഷബീബ് മാസ്റ്റർ maths എടുത്തു.തുടർന്ന് ഭക്ഷണം കഴിക്കാൻ വിട്ടു ഭക്ഷണം കഴിച്ച് ക്ലാസിൽ കയറിയപ്പോൾ അദ്ധ്യാപകർ ഐസ് ക്രീമുമായി വന്നു .ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നു തോന്നിയില്ല കാരണം അവർ ഞങ്ങൾക്ക് ഇടയ്ക്ക് വാങ്ങി തരാറുണ്ട് ഞങ്ങൾ സന്തോഷത്തോടെ കഴിച്ചു അതു കഴിഞ്ഞപ്പോഴാണ് അദ്ധ്യാപകർ പറഞ്ഞത് നാലാ ക്ലാസിലെ അവസാന അദ്ധ്യാന ദിനമാണ് ഇന്ന് .ഇത് പെട്ടന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് സങ്കടമായി ഞങ്ങളും അദ്ധ്യാപകരും കരഞ്ഞു. ആദ്യക്ഷരം തൊട്ട് നാലാം ക്ലാസുവരെ പഠിച്ച Schoolനേയും സ്നേഹത്തോടെ പഠിപ്പിച്ച അദ്ധ്യാപകരേയും കൂട്ടുകാരേയും പിരിയുന്നതോർത്തപ്പോൾ ഇതിനു കാരണമായ കോറോണയോട് എനിക്ക് ദേഷ്യ വന്നു. വീട്ടിൽ വന്ന് വിഷമം മാറുന്നവരെ കരഞ്ഞു പിന്നീട് കൊറോണയെ കുറിച്ച് അറിയാൻ ശ്രമിച്ചു: കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലു എത്തി എന്ന് ഞാൻ അന്നാണ് അറിഞ്ഞത് 'അതിൻ്റെ ഭാഗമായാണ് സർക്കാർ സ്ക്കൂളുകളെല്ലാം നിർത്തിവെച്ചത് .മനുഷ്യർ സാമൂഹിക അകലം പാലിക്കുന്നതു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുക എന്നൊക്കെയാണ് ഇതിനെ എതിർക്കാനുള്ള മാർഗ്ഗങ്ങൾ .ഇതിനെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ പനി ചുമ, ശ്വാസതടസം എന്നൊക്കെയാണ് കൊറോണയെ തടയാൻ നമ്മുടെ സർക്കാറും ആരോഗ്യ പ്രവർത്തകരും ബുദ്ധിമുട്ടുന്നത് നാം കാണുന്നുണ്ടല്ലോ അവരെ എത്ര ആദരിച്ചാലും മതിയാകില്ല. നമ്മുടെ ഈ ലോകത്തു നിന്നു തന്നെ കൊറോണയെ തുരത്താൻ നമുക്കെല്ലാവർക്കു കൈകോർക്കാoഇനി ഒരിക്കലും ഇങ്ങനെ ഒരു മഹാമാരിവരാതിരിക്കാൻ പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|