12 ആഗസ്റ്റ് 2024പത്തുമണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ശ്രീബാല.എം.എം സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് Sr.ലിസ്ജോ ക്യാമ്പിന്റെ അധ്യക്ഷപദം അലങ്കരിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോമോൻ വലിയവീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് മാസ്റ്റർ ട്രെയിനർ വിജുമോൻ സർ സംസാരിച്ച് ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. LK മിസ്ട്രസ് Sr.അലീന ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രുതി ടീച്ചറും വേദിയിൽ ഉണ്ടായിരുന്നു. Animation, Programming, Robotics തുടങ്ങിയ നൂതന വിഷയങ്ങളെക്കുറിച്ചുള്ള പുത്തൻ അറിവുകൾ കുട്ടികൾക്ക് ലഭിച്ചു. 40 Little Kites ഉം camp ൽ സന്നിഹിതരായിരുന്നു.3.00 pm - 4.00 pm വരെ കുട്ടികളുടെ പാരന്റ്സ് മീറ്റിംഗ് ആയിരുന്നു. Sr.Aleena ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.30 pm ന് meeting പര്യവസാനിച്ചു.