ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ജാക്കിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ജാക്കിന്റെ സ്വപ്നം

ഒരിടത്ത് ജാക്ക് എന്നൊരു വികൃതി പയ്യൻ ഉണ്ടായിരുന്നു. അവൻ തൻറെ കണ്ണിൽ കാണുന്ന എല്ലാ ചെറുപ്രാണികളേയും കൊല്ലുമായിരുന്നു. ഒരിക്കൽ ജാക്ക് ഒരു മരത്തണലിൽ ഇരുന്ന് നിരയായി പോകുന്ന ചെറു ഉറുമ്പുകളെ ഞെരിച്ചു കൊന്നുകൊണ്ടിരിക്കുകയായിരുന്നു. ആ മരത്തണലിൽ ഇരുന്ന് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. അപ്രതീക്ഷിതമായി അവൻ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവന് ഒരു ഉറുമ്പിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. ചെറു പുല്ലുകൾ അവന് വൻ കാടുകളായി തോന്നി. അവൻ ദിക്കറിയാതെ എങ്ങോട്ടെന്നില്ലാതെ നടന്നു. പെട്ടെന്ന് അവനെപ്പോലെ ഉള്ള ഒരു പയ്യൻ അവനെ ഞെരിച്ചു കൊല്ലാൻ തുനിയുന്നു. പെട്ടെന്ന് അവൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുനേറ്റു ,താനിപ്പോൾ സ്വപ്നത്തില് കണ്ടതുപോലെ എല്ലാ ജീവജാലങ്ങൾക്കും വേദനയും ദുഖവുമോക്കെ ഉണ്ടാവുമെന്ന് അവൻ ഓർത്തു . പിന്നീട് ഒരിക്കലും അവൻ ഒരു പ്രാണികളെയും ഉപദ്രവിച്ചിട്ടില്ല . അവൻ നല്ല കുട്ടിയായി ജീവിച്ചു. എന്നവൻ മനസ്സിലാക്കി ബഷീർ ചുമ്മാതെയല്ല ഭൂമിയുടെ അവകാശികൾ എഴുതിയത് എന്ന്. ഒരു പാഠം ഇതിൽ നിന്ന് മനസ്സിലാക്കാം ഒരു ജീവനെയും കൊല്ലരുത് ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന് പറയും പോലെ എല്ലാം ഭൂമിയുടെ അവകാശികൾ ആണ്.

നന്ദന
7 സി ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ