ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും പ്രകൃതിസംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും പ്രകൃതിസംരക്ഷണവും
    നമ്മൾ ഇപ്പോൾ വലിയ ഒരു മഹാമാരിയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് . അത് തുടച്ചു മാറ്റാൻ ഏറ്റവും അനുയോജ്യമായ പ്രതിവിധി ശുചിത്വം ആണെന്ന് ഈ ലോൿ ഡൗണിൽ വീട്ടിലിരിക്കുന്ന കാലയളവിൽ പല ആരോഗ്യവിദഗ്ധരിലൂടെയും സമൂഹമാധ്യമങ്ങളും പലരുടെയും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് .എൻറെ ബന്ധുമിത്രാദികൾ പലരും മറ്റുള്ള ആവശ്യങ്ങൾക്ക് വേണ്ടി ആശുപത്രികൾ സമീപിച്ചപ്പോൾ അവിടെ ഈ കാലയളവിൽ നിന്നും മുമ്പത്തേക്കാൾ വളരെയധികം തിരക്ക് കുറവാണ് എന്ന് എനിക്ക് അറിയാൻ സാധിച്ചു അതുകൊണ്ടുതന്നെ മറ്റു പകർച്ചവ്യാധികളാൽ  ആശുപത്രിയെ സമീപിക്കേണ്ട ആവശ്യം ജനങ്ങൾക്ക് കുറവാണെന്നും കൊറോണ പോലെ തന്നെ മറ്റുള്ള പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ വ്യക്തിശുചിത്വം ആണ് അനിവാര്യം .ഇത് കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഞാൻ കഴിഞ്ഞ അധ്യയനവർഷത്തിൽ റെഡ്ക്രോസ് അംഗമായിരുന്നു പല ശുചിത്വ മിഷനിലും, ക്യാമ്പുകളിലും പങ്കെടുത്ത് എങ്ങനെയാണ് ശരിയായ രീതിയിൽ സോപ്പുപയോഗിച്ച് കഴുകുന്നത് എന്നതിനെക്കുറിച്ചുള്ള മാതൃക കാണിച്ച് വിശദീകരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു . ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണം വിദ്യാലയങ്ങളിൽ തുടർന്നുപോയാൽ ഈ കാലയളവിലെ സംഭവവികാസങ്ങൾ വെച്ച് നോക്കുമ്പോൾ ഏറ്റവും പ്രയോജനപ്രദം ആണെന്ന് ഞാൻ വിശ്വസിക്കുന്നു ശുചിത്വം കൊണ്ട് രോഗം.പ്രതിരോധിക്കാൻ സാധിക്കും.
    ശുചിത്വം പോലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം . ഭൂമി വളരെ സുന്ദരമാണ് മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമി വ്യത്യസ്തമാണ് വായു ,വെള്ളം, മണ്ണ് ജീവജാലങ്ങൾക്ക് വേണ്ടതെല്ലാം ഭൂമിയിലുണ്ട് . മഴക്കാലം വസന്തകാലം മഞ്ഞുകാലം വേനൽക്കാലം എന്നിങ്ങനെ ഋതുക്കൾ ഭൂമിയിൽ വന്നു പോകുന്നു .വസന്തകാലമാകുമ്പോൾ പൂക്കൾ വിരിയുകയും കിളികൾ പാടുകയും ചെയ്യുന്നു എന്നാൽ ഈ അവസ്ഥയ്ക്ക് വളരെ വ്യത്യാസം വന്നിരിക്കുന്നു. ഭൂമിയിൽ പലതും ഇല്ലാതാകുന്നു .
              മനുഷ്യൻ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നു മര‍ങ്ങൾ വെട്ടുകയും, കാടുകൾ നശിപ്പിക്കുകയും നദികളെയും സമുദ്രങ്ങളെയും  മലിനമാക്കുകയും ചെയ്യുന്നു .അറിവ് വർധിച്ചപ്പോൾ ഭൂമിയെ അവൻ മറക്കുന്നുഇതിനി ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ പോയ രണ്ടു വർഷം പ്രകൃതിക്ഷോഭം മൂലം നമ്മുടെ നാട് അനുഭവിച്ചത് . മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഭൂമിയിൽ വസിക്കുന്നജീവികളും നശിക്കുന്നു. മനുഷ്യന്  പ്രകൃതിയോട് മാത്രമല്ല മനുഷ്യനോടും സഹജീവികളോടും ഉത്തരവാദിത്വമുണ്ട് . മനുഷ്യകുലം ഇല്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും . എന്നാൽ ഭൂമിയിലല്ലാതെ മനുഷ്യർക്ക് വേറെ സ്ഥലം ഇല്ല എന്നുള്ളത് നാം ഓർക്കണം. പ്രകൃതിയെ നശിപ്പിച്ച് കെെവരിച്ച വിജയങ്ങളെ ഓർത്ത് നാം അധികം അഹങ്കരിക്കേണ്ടതില്ല .അങ്ങനെയുള്ള ഓരോ വിജയങ്ങൾക്കുമാണ് പ്രകൃതി പകരം ചോദിക്കുന്നത്. അത് ഇല്ലാതാക്കാൻ ഭൂമിയെ സ്നേഹിക്കുക .ഒരു മരമെങ്കിലും നമ്മളോരോരുത്തരും നട്ടു വളർത്തണം നശിപ്പിക്കാതിരിക്കുക പ്രകൃതിയെ സംരക്ഷിക്കുക.വ്യക്തിശുചിത്വവും പ്രകൃതിസംരക്ഷണവും ഒരു നാണയത്തിന് ഇരുവശങ്ങളാണ് പ്രാധാന്യം കൊടുത്ത് രോഗത്തെ പ്രതിരോധിച്ച് ഒത്തൊരുമിച്ച് നല്ലൊരു നാളെക്കായി മുന്നേറാം
ലിയോ എ.ബി.
8 E ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം