ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയുടെ ഉത്ഭവം
കൊറോണയുടെ ഉത്ഭവം
നിങ്ങൾക്കറിയാമല്ലോ ഈ ഭൂമി മലിനീകരണത്തിന്റെ ഏറ്റവും കൊടിയ അവസ്ഥയിലാണ്.അങ്ങനെയിരിക്കെ ഒരു ദിവസം ഭൂമിദേവി ഈ മലിനീകരണം സഹിക്കാനാവാതെ മഹാവിഷ്ണുവിനോടു പറഞ്ഞു. ദേവാ, നിങ്ങൾ കാണുന്നില്ല എന്നിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ.ഈ ജനങ്ങൾ എന്റെ വായുവും ജലവും മലിനീകരിക്കുന്നു. ഇതെല്ലാം ഇനിയും എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എന്നെ രക്ഷിക്കാൻ ഒരു ഉപായം പറഞ്ഞു തരണം.' മഹാവിഷ്ണു പുഞ്ചിരിച്ചു പറഞ്ഞു. 'ഭയപ്പെടേണ്ട ദേവി, ഞാൻ കൊറോണ അസുരനെ ഭൂമിയിലേക്ക് അയക്കാം. അവൻ ഭൂമിയിൽ ചെന്ന് എല്ലാം ശരിയാക്കിക്കൊള്ളും.' ഭൂമിദേവി മടങ്ങിയപ്പോൾ മഹാലക്ഷ്മി വിഷ്ണുഭഗവാനോടു ചോദിച്ചു. 'ദേവാ, നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?' മഹാവിഷ്ണു മറുപടി പറഞ്ഞു.'ദേവി, ഈ കൊറോണയെന്ന അസുരൻ ഭൂമിയിൽ ആദ്യം ചെയ്യുന്നത് ചൈനയിലായിരിക്കും. അവിടെയാണല്ലോ അവർ എല്ലാ ജീവജാലങ്ങളേയും കൊന്നു തിന്നുന്നത്. അവിടന്ന് പിന്നെ ലോകം മുഴുവനും ഈ അസുരൻ വ്യാപിക്കും. ഇവനെ ഭയപ്പെട്ട ജനങ്ങൾ വീട്ടിൽ തന്നെ കഴിച്ചുകൂടും. അങ്ങനെ പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും കുറയുകയും ചെയ്യും.' ഇങ്ങനെയാണ് കൊറോണ ഭൂമിയിൽ വന്നത്.
സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം