ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മാതൃവചനം ദൈവതുല്യം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃവചനം ദൈവതുല്യം

നമ്മുടെ രാജ്യത്ത് മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ താമസിക്കുന്ന ഒരു കൊച്ചു കുടുംബം.അച്ഛനും അമ്മയും രണ്ട് ആൺകുട്ടികളും . മൂത്തവൻ സുധീർ പഠിക്കുന്നതിന് മിടുക്കനായിരുന്നു.ഇളയവൻ സുമേഷിന്  പഠിക്കുന്ന തിനേക്കാൾ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ആണ് ഇഷ്ടം.അവൻ കുസൃതി യും ശാഠ്യക്കാരനും ആയിരുന്നു. ചേട്ടൻ പഠിക്കുന്നതിന് രാപ്പകൽ ഭേദമില്ലാതെ കഷ്ടപ്പെടുമ്പോൾ അനിയൻ പരീക്ഷകൾ തീർത്ത് എങ്ങനെ ഫുട്ട് ബോൾ, ക്രിക്കറ്റ് ഇവ കളിക്കണം എന്ന ചിന്തയിലായിരുന്നു. അവധിക്കാലം ആഘോഷമാക്കി മാറ്റുകയാണ് അവന്റെ താത്പര്യം. അങ്ങനെയിരിക്കെയാണ് കൊറോണ എന്ന മഹാമാരി പടർന്ന് പിടിച്ച തും പരീക്ഷകൾ  നിർത്തലാക്കിയതും.ഇത് സുമേഷിന് സന്തോഷം നൽകി.വീട്ടിൽ ഒരു നിമിഷം പോലും ഇരിക്കാതെ കളിച്ചു നടക്കാൻ സ്വപ്നം കണ്ട അവന് ഗവൺമെന്റ് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായ ലോക്ക് ഡൗൺകനത്ത പ്രഹരം ആയിരുന്നു.അമ്മ അവനെ പുറത്ത് പോകരുത് എന്ന് വിലക്കി.അവൻ അത് ചെവിക്കൊണ്ടില്ല.അമ്മയുടെ  കണ്ണുവെട്ടിച്ച് പുറത്ത് പോയി കളിച്ചു.ഒന്നുരണ്ടു ദിവസം ഇത് തുടർന്നു. ഒരു ദിവസം സുമേഷിന് പനിയും ജലദോഷവും പിടിപെട്ടു.ആശുപത്രിയിൽകൊണ്ടുചെന്നപ്പോൾ കൊറോണ എന്ന മഹാമാരിയുടെ തുടക്കം ആണ് എന്ന് ഡോക്ടർമാർ വിധിയെഴുതി.അവനെ ഐസൊലേഷൻ വാർഡിൽ ആക്കി.വീട്ടുകാരെ നിരീക്ഷണത്തിലും.അന്നാണ് അവന് ഈ മഹാമാരി യുടെ ഭീകരത മനസ്സിലായത്.അമ്മ പറഞ്ഞത് അനുസരിച്ചിരുന്നു എങ്കിൽ തനിക്ക് ഈ സങ്കടകരമായ അവസ്ഥ യിലേക്ക് പോകേണ്ടി വരില്ലായിരുന്നു എന്ന് അവൻ വിഷമത്തോടെ ഓർത്തു. താൻ കാരണം തന്റെ കുടുംബവും  നേരിടുന്ന ദുരവസ്ഥയിൽ  പശ്ചാത്തപിച്ചു. സുമേഷിന് തുടക്കത്തിൽ തന്നെ മികച്ച പരിചരണം ലഭിച്ചത് കൊണ്ടും രോഗ പ്രതിരോധ ശേഷി ഉള്ളത് കൊണ്ടും  ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമായി മടങ്ങിയെത്തി.അവൻ തന്റെ സുഹൃത്തുക്കളോട് തന്റെ അനുഭവങ്ങൾ വിശദീകരിച്ചു.അതോടൊപ്പം കൊറോണ എന്ന മഹാമാരിയെ  നേരിടാൻ ഭയമല്ല കരുതൽ ആണ് വേണ്ടത് എന്ന് പറഞ്ഞു. രോഗപ്രതിരോധം ആണ് നേടേണ്ടത്.അന്ന്മുതൽ അവൻ അമ്മയെ ധിക്കരിച്ച് ഒന്നും ചെയ്യാറില്ല.മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സിൽ ഓർക്കും "അമ്മയാണീ പാരിടത്തിൽ എന്നും എന്റെ ദൈവം."

Vishakha R Pai
8 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ