ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ് -19

ഈ നൂറ്റാണ്ടിൻ്റെ മഹാമാരി കൊറോണ എന്ന വൈറസ് പരത്തുന്ന മാരകമായ ഒരു രോഗമാണ് കോവിഡ് -19. ഇത് പ്രധാനമായും നമ്മുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചുമ, മൂക്കൊലിപ്പ്, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവ ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ജലദോഷം, ഫ്ലൂ എന്നിവ പരത്തുന്ന വൈറസുകളുടെ ഗണത്തിൽപ്പെട്ടതാണ് കൊറോണ വൈറസും. ഈ രോഗം പ്രായമായവരെയും കുട്ടികളെയും ബാധിച്ചാൽ അത് മാരകമായിത്തീരാൻ ഇടയുണ്ട്. എന്നാൽ ചെറുപ്പക്കാരെയും രോഗപ്രതിരോധശേഷിയുള്ളവരെയും കാര്യമായി ബാധിക്കുന്നില്ല. ഈ രോഗം ബാധിച്ചവർക്ക് മറ്റു ശ്വാസകോശ രോ ഗങ്ങളോ കിഡ്നി, കരൾ, ഹൃദയ തകരാറുകളോ ഉണ്ടെങ്കിൽ അത് മരണത്തിലേക്ക് നയിക്കാം. എന്നാൽ മറ്റു രോഗങ്ങളൊന്നുമില്ലത്ത ഒരാൾക്ക് രണ്ടാഴ്ചത്തെ വിശ്രമവും ഏകാന്തവാസവും കൊണ്ട് ഈ രോഗം മാറുന്നതാണ്. എന്നാൽ ഇപ്പോൾ വൈറസിൻ്റെ ജനിതക ഘടനയിൽ മാറ്റങ്ങൾ വന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ രോഗികളെ കൂടുതൽ കാലം നിരീക്ഷിക്കേണ്ടതായുണ്ട്.     ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഏതു ജന്തുവിനെയും ആഹരിക്കുന്ന ചൈനീസ് രീതിയാണോ രോഗം പടരുന്നതിനു കാരണമായത് എന്നു സംശയിക്കപ്പെടുന്നു.ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കും ഈ രോഗം അതിവേഗത്തിൽ പടർന്നു പിടിച്ചു. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, യു.എസ്.എ എന്നിവിടങ്ങളിൽ രോഗ വ്യാപനവും മരണനിരക്കും വളരെ കൂടുതലാണ്.       ഇൻഡ്യയിൽ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടത് ജനുവരി 30 ന് കേരളത്തിലാണ്. ചൈനയിൽ വൈദ്യപം നത്തിന് പോയി നാട്ടിലെത്തിയ ഒരു വിദ്യാർത്ഥിനിയാണ് കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗി. എന്നാൽ ഇപ്പോൾ കർശനമായ പ്രതിരോധ നടപടികളും ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണവും "ലോക്ക് ഡൗൺ " മുഖേനയുള്ള സമ്പർക്ക നിയന്ത്രണവും മൂലം കേരളത്തിൽ രോഗ വ്യാപനം നിയന്ത്രിക്കുവാൻ സാധിക്കുന്നുണ്ട്.      രോഗിയുടെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വഴിയാണ് രോഗാണുക്കൾ പകരുന്നത്. രോഗം പകരാതിരിക്കാൻ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പ്രധാനമാണ്. മൂക്കും വായും മാസ്ക് ഉപയോഗിച്ച് മൂടുക, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക, വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ മുക്കി വെച്ച് അലക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ്. രോഗാണുക്കൾ പ്ലാസ്റ്റിക്, മരം, ലോഹം എന്നീ പ്രതലങ്ങളിലും കുറേ നേരം നശിക്കാതെ ഇരിക്കാൻ സാധ്യതയുണ്ട്. എന്നതിനാൽ വീടും വീട്ടുപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. പരിസരവും വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലവും പാലിക്കണം.         ചിട്ടയായും ക്രമമായും രോഗനിയന്ത്രണം _ സ്വയം നിയന്ത്രണം പാലിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ട് - നടപ്പിലാക്കി കൊറോണ രോഗത്തിൽ നിന്ന്  ആത്യന്തികമായി മോചനം നേടുവാൻ നമ്മുടെ സമൂഹത്തിനു കഴിയട്ടെ. "ഐകമത്യം മഹാബലം " 

തരുൺ കണ്ണൻ
5 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം