ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കണോ

Schoolwiki സംരംഭത്തിൽ നിന്ന്
വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കണോ

ഇന്നത്തെ കാലത്ത് ചെറിയവരും വലിയവരും ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് ആണ് മൊബൈൽ ഫോൺ. ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും മൊബൈൽ ഫോൺ ആവശ്യമാണ് അനാവശ്യ വസ്തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നമൊബൈൽ ഫോണുകൾ ഇന്ന് അത്യാവശ്യ വസ്തുക്കളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദർഭങ്ങളിൽ ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരോടൊപ്പം കളിച്ചു മരത്തിൽ കയറിയും പൂമ്പാറ്റകളെ പിടിച്ചു നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളിൽ അന്യമായിരിക്കുന്നു. പകരം ഇന്ന് വിശക്കുന്ന കുട്ടികളുടെ കൈകളിൽ മൊബൈൽ നൽകിയും മൊബൈലിൽ മുഴുകി വിശപ്പു മറക്കുന്നതും കാണാം അങ്ങനെ മൊബൈൽ ഉപയോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും നമുക്കുചുറ്റും എവിടെയും കാണാം. കുട്ടികളിൽനിന്ന് കുട്ടിത്തം അകലുന്നതിൽ കുറ്റപ്പെടുത്തുമ്പോൾ അതിനു കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോണിനെയും അതിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളെയും വിസ്മരിച്ചുകൂടാ.

       മുതിർന്നവരെ ആണല്ലോ കുട്ടികൾ മാതൃകയാക്കുന്നത്. നമ്മൾ മലയാളികൾ, 'കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ'നിലവാരത്തിലേക്ക് താഴുകയാണ് എന്നു സംശയിക്കത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈൽ ഉപയോഗരീതി. മൊബൈൽ ക്യാമറ ഉയർത്തുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമായവയാണ്. മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന റോഡ് അപകടങ്ങൾ മറ്റൊരു വിഷയം. ഏതൊരു ചടങ്ങിൽ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ കൂട്ടാക്കാതെ മൊബൈലുമായി ഒരിടത്ത് ഒളിഞ്ഞിരിക്കുന്നവർ മറ്റൊരു കാഴ്ച. മൊബൈൽ കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്നു പറയാനാവില്ല കുടുംബങ്ങളുമായി ഏറ്റവും എളുപ്പം ബന്ധം പുലർത്താൻ കഴിയുന്നത് മൊബൈൽഫോൺ വഴിയാണെന്ന് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ ,മോഷണം നടന്നാലോ എല്ലാം അധികാരികളെ വിവരം അറിയിക്കുന്നതിന് മൊബൈൽഫോൺ ഏറെ സഹായകരമാണ്. എന്നാൽ ഈ ഉപകരണം നമ്മുടെ സമൂഹത്തിൽ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടുപേർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കെ ഒരാൾക്ക് ഫോൺ വന്നാൽ 'എക്സ്ക്യൂസ് മീ'എന്ന് പറഞ്ഞ് മാറി നിന്നു ഫോൺ എടുക്കാനുള്ള മര്യാദ നമ്മിൽ പലർക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങൾ പോലും പൊതു സ്ഥലത്ത് വെച്ച് വിളിച്ചു കൂവുകയാണ് പലരും.
        മൊബൈൽ ഫോൺ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ മറ്റൊരു വിഷയം. പല ചടങ്ങുകളും ഒരു ഫോൺ വിളിയിൽ ഒതുക്കുകയാണ് നമ്മൾ മലയാളികൾ. അത്പോലെ ഒരു രംഗം കണ്ടാൽ മൊബൈൽ ക്യാമറയും ഓണാക്കി ചെല്ലും നമ്മൾ. റോഡപകടം, കെട്ടിടം ഇടിഞ്ഞു വീണത് എന്തുമാകട്ടെ മലയാളിക്ക് അത് മൊബൈലിൽ പകർത്താനാണ് ധൃതി.കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നിൽ , ഭീകര പ്രവർത്തനങ്ങളുടെ പിന്നിൽ, നമ്മുടെ പെൺകുട്ടികൾ വഴിതെറ്റുന്നതിന് പിന്നിൽ ഒരു പങ്കു മൊബൈൽ ഫോണിനും ഉണ്ട് എന്നത് വിസ്മരിച്ചുകൂടാ. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവൽക്കരണം കുട്ടികളിൽ നിന്നാണു തുടങ്ങേണ്ടത് എന്നതിൽ സംശയമില്ല. മൊബൈൽഫോൺ മാത്രമല്ല ഏതൊരു സാങ്കേതികവിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് നല്ലതും ചീത്തയും ആകുന്നത്.നമ്മുടെ അടുത്ത തലമുറയിലേ കുഞ്ഞുങ്ങളിൽ നല്ല മൊബൈൽ ശീലങ്ങൾ വളർത്താൻ നമുക്ക് എന്താണ് ചെയ്യാനാവുക? ഉദാഹരണം കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണോ? ആധുനിക ലോകത്തിൻറെ ക്യാൻസർ ആയിരിക്കും മൊബൈൽ ഫോൺ. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഈ വേസ്റ്റ് മലിനീകരണവും നമ്മുടെ നാടിനെ നശിപ്പിക്കും.
        വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വെക്കണോ...
അൻഷിദ പർവി പി
7 C ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ