ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2023-24
ലോക പരിസ്ഥിതി ദിനാഘോഷം : 2023 ജൂൺ -5
ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.സ്ക്കൂൾ അങ്കണത്തിലെ 80 വർഷം പഴക്കമുള്ള മുത്തശ്ശിമാവിനെ ആദരിച്ചു. കുട്ടികൾ അവരവരുടെ വീടുകളിലും സ്ക്കൂളിലും, പൊതുസ്ഥലങ്ങളിലും വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. 'മരത്തിനൊരു മുത്തം' പരിപാടിക്ക് സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ജീവിവർഗത്തിന്റെ നിലനിൽപ്പിനാധാരമായ, വായുവും, വെള്ളവും, ഭക്ഷണവും നിസ്വാർത്ഥതയോടെ നൽകുന്ന പ്രിയപ്പെട്ട വൃക്ഷങ്ങൾക്ക് മുത്തം നൽകി അവരെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന പദ്ധതിയുടെ പേരാണ് മരത്തിനൊരു മുത്തം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെയും ,സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ സിന്ധു ടീച്ചർ സംസാരിച്ചു.അതിനു ശേഷം 'മരത്തിനൊരു മുത്തം' പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്ക്കൂൾ കാമ്പസിലെ വൃക്ഷങ്ങൾക്കു ചുറ്റും കൈകോർത്ത് പിടിച്ച് വൃക്ഷങ്ങൾക്ക് മുത്തം നൽകി അവരോടുളള സ്‍നേഹം പ്രകടിപ്പിച്ചു.