ജി യു പി എസ് വെള്ളംകുളങ്ങര/ഇംഗ്ലീഷ് ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

ര‍ൂപീകരണം :- ജ‍ൂൺ , 2022

കൺവീനർ - രജനീഷ്.വി (അധ്യാപകൻ)

പ്രസിഡന്റ് - ആദിത്യൻ ബി. (ക്ലാസ്-6)

സെക്രട്ടറി - ആർച്ച സ‍ുരേഷ് (ക്ലാസ്-6)

ആകെ അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ

'ഹലോ ഇംഗ്ലീഷ് '


  • 'ഹലോ ഇംഗ്ലീഷ് '  പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി, കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണികൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കൃത്യമായി സ്കൂളിൽ നടത്തിവരുന്ന‍ു.

  • പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.


ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022


ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളെ മിന്നും താരങ്ങളാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്കരിച്ച സ്കൂൾതല പദ്ധതിയാണ് 'ട്വിങ്ക്ലിങ്ങ് സ്റ്റാർസ് '. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാഷ ഉപയോഗിക്കുമ്പോൾ തെറ്റു വരുമോ എന്ന പേടി പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്, കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള ആത്മവിശ്വാസം നിറയ്ക്കുക, ഇംഗ്ലീഷ് ഭാഷ ആസ്വദിച്ച് ഉപയോഗിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022 എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ഷൈല ടീച്ചർ നിർവഹിച്ചു. ഇംഗ്ലീഷ് ഡ്രാമ, റോൾപ്ലേ പദ്യം ചൊല്ലൽ സംഭാഷണങ്ങൾ, പ്രസംഗം,, പരിചയപ്പെടുത്തൽ, കടങ്കഥകൾ തുടങ്ങിയ വിവിധ മേഖലകളിലെ കുട്ടികളുടെ ശ്രദ്ധേയമായ അവതരണങ്ങൾ കൊണ്ട് പരിപാടി സമ്പന്നമായി.


ഇംഗ്ലീഷ് ഫെസ്റ്റ് - ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ് -2022



റീഡിങ്ങ് കോർണർ


പ്രകൃതി സൗഹൃദമായ വായനവേദികൾ ഒരുക്കിക്കൊണ്ട് കുട്ടികളുടെ വായനാ ശേഷിയെ പരിപോഷിപ്പിക്കുവാൻ ശ്രമിക്കുന്നു.

ശുദ്ധമായ വായുവും, പ്രകൃതിരമണീയമായ അന്തരീക്ഷവും കുട്ടികളെ ആസ്വാദ്യകരമായ വായനയിലേക്കും ഭാവനാത്മക ചിന്തയിലേക്കും നയിക്കുവാൻ ഉപകാരപ്പെടും എന്നതിൽ സംശയമില്ല. മടുത്തുള്ള വാക്കാത്ത, രസകരമായ ഒരു അനുഭവമായി വായനയെ സ്വീകരിക്കുവാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു.



ഇല -എൻഹാൻസ്ഡ് ലേണിംഗ് ആംബിയൻസ്