ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ വീട്ടിനുള്ളിലെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിനുള്ളിലെ അവധിക്കാലം
                പെട്ടെന്നായിരുന്നു അവധിക്കാലം പ്രഖ്യാപിച്ചത്. നോവൽ കൊറോണ എന്ന വൈറസാണ് അതിനു കാരണം. ഇനി കുറേ ദിവസത്തേക്ക് വീട്ടിനുളളിൽ അടച്ചിരിക്കേണ്ടി വരും. അതോടെ അവധിക്കാലത്തെ പ്ലാനൊക്കെ പൊളിയും. കൂടെ പഠിച്ച കൂട്ടുകാരോട് ഒരു ഗുഡ് ബൈ പറയാനാവത്തതിന്റെ വിഷമം ഉള്ളിലുണ്ട്. പക്ഷേ ആരോഗ്യമല്ലേ വലുത്. ഞാൻ കൊറോണയെ കണക്കറ്റു പഴിച്ചു. ഉച്ചയ്ക്ക് വാർത്ത ചാനൽ വെച്ചപ്പോൾ കോവിഡ് - 19 മാത്രം. ടി.വി.നിർത്താൻ തുടങ്ങിയപ്പോഴാണ് എന്റെ ശ്രദ്ധയിൽ പ്പെട്ടത്, പൊരിവെയിലത്ത് നമ്മുടെ ആരോഗ്യം കാക്കാൻ സ്വന്തം ആരോഗ്യം നോക്കാതെ ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസും പണിയില്ലാതെ ആഹാരം വാങ്ങാൻ കഷ്ടപ്പെടുന്ന കൂലിപ്പണിക്കാരുടെയും മറ്റും ദൃശ്യങ്ങൾ. ഇത്രയും ദുരിതമോ...? എനിക്ക് അത്ഭുതവും ഒപ്പം സങ്കടവും വന്നു. അച്ഛൻ വീട്ടു സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകും. അവിടെ കണ്ട കാഴ്ച്ചകൾ എനിക്ക് പറഞ്ഞു തരും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് അലർജി വന്നു. മാസ്കും ധരിച്ച് ഡോക്ടറെ കാണാൻ പോയപ്പോൾ അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ എനിക്ക് നേരിട്ടു ബോധ്യപ്പെട്ടു. മിക്കവാറും ആളൊഴിഞ്ഞ പാതകൾ, ഇരുചക്രവാഹനങ്ങൾ നന്നെ കുറവ്, അടഞ്ഞുകിടക്കുന്ന കടകൾ, ചീറിപ്പായുന്ന പോലീസ് ജീപ്പുകൾ... അങ്ങനെയങ്ങനെ... അതു കണ്ടപ്പോൾ സ്ഥലം ഒരു പ്രേതനഗരം പോലെ തോന്നി. ഇപ്പോൾ വീട്ടു സാധനങ്ങൾക്കല്ലാതെ ആരും പുറത്തേക്കിറങ്ങാറില്ല. പലചരക്കുകടകളിൽപ്പോലും അകലം പാലിച്ചേ നിൽക്കാൻ  കഴിയൂ. അപ്പോഴാണ് ആലോചിച്ചത്, അവധിക്കാലങ്ങളിൽ കരാറു പണിക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതൊഴിച്ച് നമ്മൾ പോലും ഒരു കാര്യവുമില്ലാതെ ചുറ്റിത്തിരിയുകയാണുള്ളത്. റബർ പന്തിൽ മുള്ളു തറച്ച പോലുള്ള കൊറോണ വൈറസിനെ വല്ലാതെ കണ്ട് വെറുത്തു. വീട്ടിലിരുന്നാലും കുറേ കര്യങ്ങളൊക്കെ ചെയ്യാൻ കഴിയുമെന്ന് ഞാൻ പഠിച്ചു. കുറേ സ്ഥലമുള്ളതുകൊണ്ട് ഓരോയിടത്ത് ചുറ്റിക്കറങ്ങലും അനിയത്തിയുടെ കൂടെകൂടി വികൃതി കാണിക്കലും ചിത്രം വരയ്ക്കലും കവിതയെഴുത്തും ബാഡ്മിന്റൺ, ക്രിക്കറ്റ് കളികളുമെല്ലാം തന്നെ പരിപാടി.പിന്നൊരു കാര്യം അച്ഛനും ഞാനും കൂടി വീടെല്ലാം വൃത്തിയാക്കി. കൊറോണ കൊണ്ടൊള്ള ഒരു ഗുണം.
ഹൃഷികേശ് നമ്പൂതിരി വി
7 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം