ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശോഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശോഷണം
        പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കണ്ടെത്താൻ ശ്രമിക്കുകയുമാണ് രാജ്യങ്ങൾ. മനുഷ്യൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻ പന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിൽ ആണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. നമുക്ക് നമ്മുടെ പൂർവികർ ദിനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ തലമുറയ്ക്കായി കടം വാങ്ങിയതാണെന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. 
                 ഈ കേരളത്തിന്റെ കാലാവസ്ഥയിൽ വളരെയേറെ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ചകൾ ഇനിയെങ്കിലും നമ്മുടെ കണ്ണുകൾ തുറപ്പിക്കണം.
            നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകൾ ഉള്ള ഭൂപ്രകൃതിയുളള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. അവ സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായിട്ടുള്ള താല്പര്യം നമുക്കുണ്ടെങ്കിൽ നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയാക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കുക എന്നിവ പ്രാവർത്തികമാക്കണം.
            പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം. നാം കടം കൊണ്ട ഭൂമി നമ്മുടെ തലമുറയ്ക്കായി കൈമാറേണ്ടതാണെന്ന് നാം മറക്കരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
റ്റീന സൂസൻ തോമസ്
6 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം