ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ താൻ കുഴിച്ച കുഴിയിൽ...

Schoolwiki സംരംഭത്തിൽ നിന്ന്
താൻ കുഴിച്ച കുഴിയിൽ...

ഒരിടത്ത് ഒരിടത്ത് ഒരു മിട്ടു കുറുക്കനും മടിയനാമയും ഉണ്ടായിരുന്നു. ഈ മിട്ടുക്കുരുക്കന് മടിയനാമയോട് ശത്രുത ഉണ്ടായിരുന്നു. ഒരു ദിവസം മിട്ടുക്കുറുക്കൻ കൂട്ടുകാരെ എല്ലാം വിളിച്ചു കൂട്ടിയിട്ടു പറഞ്ഞു. കൂട്ടുകാരെ ആ മടിയനാമക്ക് ഒരു പണികൊടുക്കണം. അപ്പോൾ ഒരു കുറുക്കൻ പറഞ്ഞു. ഞാൻ ഒരു ഐഡിയ പറയാം. ഒരു കുഴി കുഴിച്ചിട്ട് അതിൽ കരിയില വിതറണം. അതുവഴി അവൻ വരുമ്പോൾ അതിൽ വീണോളും. ശരിയാ, അത് നല്ല ഐഡിയയാ! നിങ്ങൾ അതിനുള്ള ഏർപ്പാട് തുടങ്ങൂ...ശരി, മിട്ടു. മിട്ടു, എല്ലാം ഓക്കേ. ഇനിയും പതിയെ ആമ ഇഴഞ്ഞു വരുമ്പോൾ കുഴിയിൽ വീണോളും. മിട്ടു കൂട്ടുകാരെ വിളിച്ചു പറഞ്ഞു. അതാ, മടിയൻ ആമ കുഴിയുടെ സമീപം വരുന്നു. എളുപ്പം വാ. ആമ കുഴിയിൽ നിറച്ച കരീലയുടെ പുറത്തുകൂടി ഇഴഞ്ഞുപോയി. ആമക്ക് ഒന്നുംതന്നെ പറ്റിയില്ല. മിട്ടു അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിന്നു. ആകെ ചമ്മിപോയി. അതിനുശേഷം കൂട്ടുകാരെ വഴക്ക് പറഞ്ഞു. നിങ്ങൾ എന്താണ് ഈ കാണിച്ചു വെച്ചിരിക്കുന്നത്? അതുകഴിഞ്ഞു മിട്ടു കയറി കുഴിയിൽ നിറച്ച കരിയിലയുടെ പുറത്തു കയറി ചാടി. ഒന്ന് ചാടി വീണില്ല. രണ്ടു ചാടി വീണില്ല. എന്നാൽ മൂന്നാമത് ചാടിയപ്പോൾ അമ്മേന്ന് വിളിച്ചു കൊണ്ട് കുഴിയിലേക്ക് വീണു. രക്ഷിക്കണേ രക്ഷിക്കണേ, മിട്ടു കരയാൻ തുടങ്ങി. ആരും തിരിഞ്ഞു നോക്കിയില്ല.

ഗുണപാഠം:- അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും.

നന്ദന എം
4 B ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ