ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
           ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് രൂപം കൊണ്ടതാണ് കൊറോണ വൈറസ്. ചൈനയിൽ ഒരു ദിവസം ഒരാൾ പനിയുമായി എത്തി. പിന്നീട് ഒരുപാട് ആളുകൾ ഈ രോഗവുമായി എത്തി. അതിന്റെ കാരണം എന്തെന്ന് ആർക്കും കണ്ട്‌ പിടിക്കാൻ കഴിഞ്ഞില്ല. എല്ലാവർക്കും അത് പടർന്നു പിടിക്കാൻ തുടങ്ങി. അത് ചൈനയിൽ മുഴുവൻ വ്യാപിച്ചു. ചൈനയിൽ നിന്ന് ആളുകൾ പലായനം ചെയ്യാൻ തുടങ്ങി. അത് വഴി അത് ലോകം മുഴുവനും വ്യാപിച്ചു. ജനുവരി 30നു ലോക ആരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
           ഈ വൈറസിന് സ്വന്തം ജനിതക ഘടനയിൽ മാറ്റം വരുത്താൻ കഴിവുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകളിൽ കൂടിയാണ് ഇത് പകരുന്നത്. ശ്വസന വ്യവസ്ഥയെ ആണ് ഇത് ബാധിക്കുന്നത്. ഇതിന് വാക്സിൻ കണ്ടെത്തിയിട്ടില്ല.അതുകൊണ്ട്  കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ ഈ മഹാമാരിയെ തുരത്താം.
മീനാക്ഷി എസ്
4 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം