ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം..
രോഗപ്രതിരോധം
ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുകൾക്കു സ്ഥാനമില്ല,ഈ കൊറോണ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതു തന്നെ.ജീവിത രീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി രോഗാണുക്കളെ തടയാം.മറ്റെന്തിനേക്കാളും വലുത് ആരോഗ്യമാണെന്നു കാലം വീണ്ടും തെളിയിക്കുകയാണ്.മറ്റൊരു പ്രധാന കാര്യം പുതിയ കാലത്തെ ജീവിത ശൈലിയിൽ ഒപ്പം കൂടിയ ഒന്നാണ് മാനസിക സമ്മർദ്ദം.ഇത് മനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു പോലെ തകർക്കും.ഉറക്കം വളരെപ്രധാനപ്പെട്ടതാണ്.ആരോഗ്യമുള്ള മനുഷ്യൻ ഒരുദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങിയേപറ്റു.കൃത്യ സമയത്ത് ഉറങ്ങി നേരത്തേ ഉണർന്നു വ്യായാമം ചെയ്യുക.വൈകിയുള്ള ഉറക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.വ്യക്തി ശുചിത്വം പാലിക്കുക,കൈകൾ ഇടക്കിടെ സോപ്പ് ഇട്ട് കഴുകുന്നത് ശീലമാക്കുക.ഇതു കൊറോണ കാലത്ത് മാത്രമല്ല,തുടർന്നും ശീലമാക്കുക.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തണം.ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതാണ്.പച്ചക്കറികൾ കൂടുതൽ കഴിക്കുക എന്നതിന് അർത്ഥം മാംസം പൂർണമായും ഒഴിവാക്കുക എന്നല്ല,സ്വന്തം ശരീരത്തിന്റെ സ്വഭാവം അനുസരിച്ചുള്ള ഡയറ്റ്കൾ തിരഞ്ഞെടുത്തു പഴങ്ങളും പച്ചക്കറികളും മീനും ഇറച്ചിയും ആവശ്യം പോലെ കഴിക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം