ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി.
പരിസ്ഥിതി.
ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പിന് ആധാരം പരിസ്ഥിതിയുമായുള്ള അവയുടെ പരസ്പര ബന്ധമാണ്. എന്നാലിത് മനസിലാക്കാതെ മനുഷ്യൻ പുരോഗതിയുടെ പിന്നാലെ പായുന്നു. മനുഷ്യൻ പുരോഗതിയുടെ ഭാഗമായി വനങ്ങളെ വെട്ടി നശിപ്പിക്കുന്നു. നദികളിൽ അണകെട്ടി അവയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. പുഴകളും നദികളും കയ്യേറി കെട്ടിടങ്ങൾ നിർമിക്കുന്നു. ഇതിന്റെ എല്ലാം ദോഷഫലങ്ങളാണ് നാമിന്നനുഭവിക്കുന്ന അതികഠിനമായ ചൂടും വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം. 'മലരണിക്കാടുകൾ തിങ്ങിവിങ്ങി എന്നാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മലകളും പുഴകളും മനോഹരമായ കടൽത്തീരവും നിറഞ്ഞ പ്രകൃതിരമണീയതയാണ് കേരളത്തിന്റെ മുഖമുദ്ര. പരമ്പരാഗത കൃഷിരീതികൾ ലാഭകരമല്ല എന്ന കാരണത്താൽ നാം നെൽപ്പാടങ്ങൾ നികത്തി റബ്ബർ പോലുള്ള വിളകൾ നടുകയും ബഹുനില മന്ദിരങ്ങളും ഫാക്ടറികളും പണിയുകയും ചെയ്യുന്നു. ഈ ഫാക്ടറികൾ പുറന്തള്ളുന്ന മാലിന്യങ്ങളും അമിതമായ പ്ളാസ്റ്റിക് ഉപയോഗവും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ തെറ്റായസമീപനം പല പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മനുഷ്യനെ ബോധവാൻമാരാക്കുന്നതിനുവേണ്ടി എല്ലാ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ഇന്നു നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം വനവൽക്കരണമാണ്. മനുഷ്യരും മൃഗങ്ങളും ഓരോ ശ്വാസത്തിനും സസ്യങ്ങളോടും മരങ്ങളോടും കടപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ മരങ്ങൾ നടാമോ അവിടെയൊക്കെ നാം തൈകൾ നട്ടുനനയ്ക്കണം. കേരളത്തെ പച്ചപ്പണിയിക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പ്രകൃതിയെ ഹരിതമേലാപ്പിട്ട് സുന്ദരമാക്കിയ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവകാശികളായി നാം ഓരോരുത്തരും മാറും എന്നതിൽ സംശയിക്കേണ്ടതില്ല.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം