ജി എൽ പി എസ് ഒളവണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഒളവണ്ണ | |
---|---|
വിലാസം | |
ഒളവണ്ണ ജി എൽ പി എസ് ഒളവണ്ണ , 673019 | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 9995676433 |
ഇമെയിൽ | glpsolavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17306 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒളവണ്ണയുടെ ഹരിശ്രീ നാടിന്റെ മുഖശ്രീ നാടിന്റെ മുഖശ്രീ
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1919 ൽ സ്ഥാപിതമായി.നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഈ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.കയലോട്ടു രാരു എന്ന വ്യക്തിയെ ആദരവോടെ സ്മരിക്കുന്നു. 1919 പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറിൽപരം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഇപ്പോൾ ശ്രീ..ആർ വി അബ്ദുള്ള മാസ്റ്റർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
റ്റൈൽ പതിച്ചതും അടച്ചുറപ്പുള്ളതുമായ ക്ലാസ്മുറികൾ ,എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും,വിശാലമായ കളിസ്ഥലം , ഇന്റർലോക്ക് ചെയ്ത മുറ്റം , ശുചിത്വമുള്ള ബാത്റൂമുകൾ , സ്റ്റേജ് , വൃത്തിയുള്ളതും ടൈൽ പതിച്ചതുമായ അടുക്കളയും ഭക്ഷണശാലയും , കമ്മ്യൂണിറ്റി ഹാൾ ,
മികവുകൾ
ദിനാചരണങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27
.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു
ഡെയ്സി ജോൺ (പ്രധാന അദ്ധ്യാപിക )
നസീറ ചെങ്ങാറായി