ജി എൽ പി എസ് ആമണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ആമണ്ടൂർ
വിലാസം
ആ മണ്ടൂർ

ആ മണ്ടൂർ ,പിൻ 680668
,
കോ തപറമ്പ് പി.ഒ.
,
680668
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽglpsamandur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23420 (സമേതം)
യുഡൈസ് കോഡ്32071002101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU.E.K
പി.ടി.എ. പ്രസിഡണ്ട്MUHAMMED RAFEEQ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
07-03-2024FASEELA.K.F


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:School code 1

ആമുഖം

    ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിലെ തീരപ്രദേശമായമായ ശ്രീനാരയണപുരം ഗ്രാമപഞ്ചായത്തിലാണ് ആമണ്ടൂർ ഗവ. എൽ. പി. സ്കൂൾ. കൊടുങ്ങല്ലൂർ താലൂക്കിലാണ് ശ്രീനാരയണപുരം ഉൾപ്പെടുന്നത്. നാഷണൽ ഹൈവേയിലൂടെ കൊടുങ്ങല്ലൂരിൽ നിന്ന് നാല് കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ചാൽ പൊരിബസാർ  എന്ന കവലയിലെത്തും. അവിടെ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
     1924 ലാണ് ജി എൽ പി എസ് ആമണ്ടൂർ സ്ഥാപിക്കപെട്ടത്.ശതാബ്ദിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഒരുപാട് ഉയർച്ചതാഴ്ചകൾ കണ്ടിട്ടുള്ളവളാണ്. പൊതുവിദ്യാലയങ്ങൾ നിലനിൽപിനുതന്നെ ഭീഷണി നേരിടുന്ന ഘട്ടത്തിലും,ജനപങ്കാളിത്തത്തോടെ പൊരുതിനിൽക്കുകയാണ് ഈപ്രൈമറി വിദ്യാലയം. ഒന്നുമുതൽ നാലു വരെ ക്ളാസുകളിലായി 56 വിദ്യാർത്ഥികളും പ്രധാനധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഇവിടെയുണ്ട്. 56 വിദ്യാർത്ഥികളും രണ്ട് ജീവനക്കാരുമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറിയും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.

ചരിത്രം

കൊടുങ്ങല്ലൂർ താലൂക്കിൽ എസ്.എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്കുപടി ഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പിന്നോക്ക പ്രദേശമായ ആരിലാണ് ഗവ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷുകാരുടെ സ്കൂളുകളോട് വിയോജിപ്പുണ്ടായിരുന്ന പലരും സ്കൂൾ ആരം ജിക്കാൻ ശ്രമം നടത്തി. റിട്ട. തഹസിൽദ്ധരായിരുന്ന അഹമ്മദ് മൊയ്തീൻ കാട്ടകത്ത് സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാ ഭ്യാസം ലക്ഷ്യമാക്കി നാട്ടുകാരുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സ്ഥലം വിട്ടുകൊടുക്കുകയും അവിടെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 07.10.1924ൽ മല ബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. കണ്ടെത്തിയ സ്കൂൾ രജിസ്റ്റർ പ്രകാരം 07.10.1925ൽ പ്രവേശനം നേടിയ വേലായുധൻ പൂതോട്ട് ആണ് ആദ്യ വിദ്യാർത്ഥി.

സ്കൂൾ ആദ്യം കാട്ടകത്ത് ആദമുറിപ്പറമ്പിൽ അഹമ്മദ് കൊച്ചുണ്ണി എന്നയാളുടെ വാടകകെട്ടിടത്തിലാണ്. പ്രവർത്തിച്ചിരുന്നത്. കെട്ടിടം പ്രവർത്തനയോഗ്യമല്ലാത്തതി നാൽ കാട്ടകത്ത് അഹമ്മദ് എന്ന വ്യക്തിയുടെ വീട്ടിലേക്ക് താൽക്കാലികമായി മാറ്റി. പിന്നീട് കാട്ടകത്ത് ചെറൂളിപ്പറമ്പിൽ മുഹമ്മദ് എന്നയാളുടെ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. മുമ്പ് സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് തന്നെ 05.05.1972ൽ പുതിയ കെട്ടിടത്തിന് പി.ടി.എ പ്രസിഡന്റായിരുന്ന കാട്ടകത്ത് മുളങ്ങാട്ട് മുഹമ്മദ് ഹാജി തറക്കല്ലിടുകയും 1972-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ചവരിൽ ഒരു പ്രധാനവ ക്തിയായിരുന്നു അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന കുമാരൻ മാസ്റ്റർ. ആദ്യകാ ലത്ത് അഞ്ചാം സ്റ്റാൻഡേർഡുവരെ ഉണ്ടായിരുന്നുവെങ്കിലും 1950ൽ അത് നിർത്തലാക്കു കയും നാലാംതര ക്ലാസുകൾ പരിമിതപ്പെടുത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • സ്മാ‍‍ർട്ട് ക്ളാസുകൾ
  • ക്ളാസ് ലൈബ്രറി
  • മികച്ച അടുക്കള
  • ഗണിത ലാബ്
  • ടാല൯്റ് ലാബ്
  • ആധുനിക രീതിയിലുളള ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇളംചുൺടുകൾ
  • ബുൾ ബുൾ
  • വാ‍‍ർത്ത പ്രക്ഷേപണം
  • കു‍‍ഞ്ഞുവായന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പ൯ പേര്
1 ജിഷ്ണൂ

നേട്ടങ്ങൾ .അവാർഡുകൾ.

  • ബെസ്റ്റ് പി.ടി.എ അവാ‍ർഡ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമണ്ടൂർ&oldid=2176560" എന്ന താളിൽനിന്ന് ശേഖരിച്ചത്