ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
പരീക്ഷയുടെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടീച്ചർ ഞങ്ങളോട് പറഞ്ഞു: " കുട്ടികളെ, നമ്മുടെ രാജ്യത്ത് കൊറോണ എന്നൊരു മഹാമാരി പടർന്നു പിടിക്കുകയാണ്. ഒരു വൈറസാണ് അത്. അതിനാൽ പരീക്ഷയൊന്നും ഉണ്ടാവാൻ സാധ്യത ഇല്ല. എത്രയും വേഗം സ്കൂളുകൾ പൂട്ടും." ഞങ്ങൾ സങ്കടത്തോടെ ടീച്ചറോട് ചോദിച്ചു: " അതിന് എന്തിനാണ് സ്കൂൾ പൂട്ടുന്നത്?" ടീച്ചർ പറഞ്ഞു: " കുട്ടികളെ, ജീവനല്ലേ ഏറ്റവും വലുത്. ആളുകൾ കൂടുന്നിടത്ത് ഇത് വേഗം പകരും. ഓരോ ദിവസം കഴിയുന്തോറും പല സ്ഥലങ്ങളിലും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടി വരികയാണ്. അതിനാൽ നമുക്ക് വീട്ടിലിരിക്കാം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം" എന്റെ ടീച്ചർ പറഞ്ഞ കാര്യത്തിന്റെ ഗൗരവം എനിക്ക് ഈ ദിവസങ്ങളിലാണ് മനസ്സിലായത്. ഈ കൊറോണ വൈറസ് വളരെ അപകടകാരിയാണ്. പക്ഷെ, നമുക്ക് അതിജീവിച്ചേ മതിയാവൂ. അതിന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കന്റോളം ഇടയ്ക്കിടെ കഴുകണം. മൂക്ക് , വായ, കണ്ണ് എന്നിവ കൈ കൊണ്ട് തൊടാതിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്ക്കണം . മാസ്ക് ധരിക്കണം. ആളുകളിൽ നിന്ന് അകലം പാലിക്കണം. ഇങ്ങനെയൊക്കെ ഒരു പരിധി വരെ നമുക്ക് കൊറോണയെന്ന വില്ലനെ തടയാം. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ടീച്ചറമ്മയും പോലീസുകാരും ആരോഗ്യപ്രവർത്തകരും മറ്റു സന്നദ്ധപ്രവർത്തകരും ഒക്കെ നമുക്ക് വേണ്ടി ഒരുപാട് പ്രയത്നിക്കുന്നുണ്ട്. അതിന്റെ ഫലമായി കേരളം അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ഈ കൊച്ചു കേരളത്തിന്റെ പേര് ലോകമെങ്ങും മുഴങ്ങുന്നു. കേരള മാതൃക സ്വീകരിക്കണമെന്ന് മറ്റു സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും ആവശ്യപ്പെടുന്നു. അഭിമാനിക്കാവുന്ന നിമിഷങ്ങൾ!! പക്ഷെ, ആശ്വസിക്കേണ്ട സമയം ഇനിയും ആയിട്ടില്ല. ഈ വിപത്തിനെ പൂർണ്ണമായി തുടച്ചു നീക്കുന്നതു വരെയും നമുക്ക് പോരാടാം. പ്രാർത്ഥിക്കാം. ജാഗരൂകരാകാം. നമ്മൾ അതിജീവിക്കും!!!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം