ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/മനസിലെ മാലിന്യവും പരിസരമലിനീകരണവും

Schoolwiki സംരംഭത്തിൽ നിന്ന്
മനസിലെ മാലിന്യവും പരിസരമലിനീകരണവും

കോടാനു കോടി വർഷങ്ങളുടെ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് . സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളുണ്ടങ്കിലും അവയിൽ നിന്ന് നീലഗ്രഹമായ ഭൂമിയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യമായ കാരണങ്ങളാണ്. കാറ്റ്. മഴ , കടൽ, കര അജൈവ സാന്നിദ്ധ്യം ഇവയെല്ലാം ഇതിൽ പെടും . പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യകണം ഭൂമിയിൽ മുളച്ചു . കോടാനു കോടി വർഷങ്ങളുടെ സഞ്ചാരപഥങ്ങൾ പിന്നിട്ട് ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. ഭൂമിയെ അതിന്റെ പൂർണതയിൽ കൊണ്ടെത്തിക്കുന്നതിത് മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും മറ്റ് വൈവിധ്യങ്ങളും ഏറെ പങ്കാളിത്തം നേടി. ഇന്ന് ഭൂമിയിൽ നടക്കുന്ന പാരിസ്ഥിതികപ്രതിഭാസങ്ങളും കൈയറ്റവും ഭൂമിയുടെ ആന്തരഘടനയിലും ബാഹ്യഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുന്നു. ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ അതിന്റേതായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നതാണ്. ജീവന്റെ നിലനിൽപിന് പ്രകൃതിയുടെ കൈകളാൽ പിറവിയെടുക്കുന്ന എല്ലാഘടകങ്ങളും അന്ത്യന്താപേക്ഷിതവുമാണ്. നമ്മുടെ ചുറ്റും കാണുന്ന ജീവിവർഗങ്ങൾ നമ്മുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സ്വാധീതിക്കുന്നു. അതുപോലെ എല്ലാ ജീവജാലങ്ങളും അവരുടെ നിലനിൽപിനായി ആശ്രയിക്കുന്ന ഒരു ആവാസ വ്യവസ്ഥ ഉണ്ടായിരിക്കും. അവിടുത്തെ ഭൗമാന്തരീക്ഷവും കാലാവസ്ഥയും അവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതാകുന്നു അവയുടെ പരിസ്ഥിതി. ഞാൻ ആരാണെന്ന ബോധം നാം ഓരോരുത്തരിലും ഉടലെടുക്കുകയാണെങ്കിൽ അതിലൂടെ പരിസര ബോധവും ഉളവാക്കുന്നു. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപിന് ആധാരം. ഇന്ന് പരിസ്ഥിതി അതിന്റെ കീഴ്ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മഴയുടെ ഒഴുക്കുപോലെ ഉപരിഘട്ടം താണ്ടി മധ്യഘട്ടം പിന്നിട്ട് കീഴ്ഘട്ടത്തിലേക്ക്, എവിടേക്ക് എന്ന നിശ്ചയദാർഢ്യമില്ലാതെ. ലോകോത്തര മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. ഭൂമിയുടെ മേലുള്ള കടന്നു കയറ്റം പ്രകൃതിയെ തൊട്ടുതൊട്ടില്ലെന്ന വിധം മറിച്ചിടുകയാണ്. മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ള പ്രകൃതിവിഭവങ്ങൾ എല്ലാം ഭൂമുഖത്തുണ്ട്. എന്നാൽ അത്യാഗ്രഹങ്ങൾക്കുള്ള വിഭവങ്ങൾ ഇല്ലതാനും എന്ന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി അഭിപ്രായപ്പെട്ടു. ലക്കും ലഗാനവുമില്ലാത്ത പരിഷ്കാരങ്ങൾ, അമിതോപയോഗങ്ങൾ, വനനശീകരണം, കുന്നിടിക്കൽ , അണക്കെട്ട് നിർമ്മാണം, വ്യാവസായിക ഉൽപാദനം ഇവയെല്ലാം പരിസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇവയാണ് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. എന്നാൽ ഇതു മാത്രമാണോ പരിസ്ഥിതിമലിനീകരണം കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനുള്ള ഉത്തരം ഒന്ന് ചിന്തിച്ചാൽ ഇതിനൊക്കെ ഉത്തരവാദിയായ മൻഷ്യനു പറയാൻ കഴിയും. മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ്. നല്ല മനസ്സ്, നല്ല ചിന്ത, നല്ല ജ്ഞാനം,നല്ല അന്വേഷണ ബുദ്ധി ഈ ചതുർഘടകങ്ങൾ അടങ്ങിയ മർത്യനു മാത്രമേ എന്താണ് മറ്റുള്ള പരിസരമലിനീകരണം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളു. ഇവയെക്കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞാൽ നമുക്ക് ഓരോരുത്തർക്കും അവരോട് തന്നെ വെറുപ്പ് തോന്നും. ഓരോ ജന്മത്തെയും നരജന്മം എന്ന് വിശേഷിപ്പിച്ചിരിക്കാം. എന്തിന് പ്രകൃതിയെ വിഷഭൂമിയാക്കി? മനുഷ്യർ എന്തിനു വേണ്ടി ജീവിക്കുന്നു ? അവന്റെ ജീവിത ലക്ഷ്യമെന്ത്? എന്നിങ്ങനെ ചോദ്യങ്ങൾ കുന്നു കൂടും ഉത്തരങ്ങളില്ലാതെ . തോർയഗ്യാർസൺ എഴുതി സമുദ്രത്തിലെ ജലത്തിന് പഴയ നീല നിറമില്ലെന്ന് . ജീവിതത്തിൽ ഓരോരുത്തർക്കും പരമ പ്രധാനമായ ഒന്നാണ് ആനന്ദം. ആ ആനന്ദം മനുഷ്യർ കണ്ടെത്തുന്നത് നമുക്ക് ജന്മം നൽകിയ ഭൂമിമാതാവിനെ കൊന്നു കൊണ്ടാണ്. നീലനിറത്തോടു കൂടിയ ഒരു സമുദം മനുഷ്യരിൽഒരു ഓർമ്മയായി അവശേഷിക്കുന്നു. ക്രമാതീതമായ എണ്ണ തൂവലും സമുദ്രാന്തർഭാഗത്തെ അണുവിസ്ഫോടന പരീക്ഷണങ്ങളുമെല്ലാം സമുദ്രജലത്തെ വിഷലിപ്തമാക്കുന്ന . ഇന്നത്തെ മാനുഷിക ജീവിതത്തെ അലട്ടുന്ന ഒന്നാണ് സംഘർഷം. സംഘർഷം ഇല്ലാത്ത മനസ്സുണ്ടെങ്കിൽ മാത്രമേ അവരെ നല്ല പ്രവൃത്തിയിലേക്ക് നയിക്കുകയുള്ളു. ഓരോരുത്തരും സംഘർഷത്തെ കൂടപ്പിറപ്പുകളായി കൂടെ പാർപ്പിക്കുകയാണ്. ഒരു വ്യക്തിക്ക് സംഘർഷ രഹിതമായ മനസുണ്ടാകുന്നത് അച്ചടക്കവും ഒരു കാര്യം നേടുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്‌നവുമാണ്. നാം ഏറ്റെടുക്കുന്ന ഒരു പ്രവൃത്തി കൃത്യമായി ചെയ്യാൻ സാധിച്ചാൽ അന്തരംഗത്തിൽ സംഘർഷത്തിന് സ്ഥാനമില്ല. ഇന്നത്തെ മാനുഷിക ജീവിതത്തെ അലട്ടുന്ന മറ്റൊന്നാണ് അത്യാർത്തി. എല്ലാം മനുഷ്യനുള്ളതാണ് എന്ന ചിന്തയാണ് നാം ഓരോരുത്തരിലും തളം കെട്ടി നിൽക്കുന്നത്. ഒന്നും നശിപ്പിച്ചു കളയാനില്ലാത്ത പോഷക സമ്യദ്ധമായ ഒരു പഴവർഗമാണ് ചക്ക. കഴുകൻ ശവത്തിനു വേണ്ടി ആർത്തിയോടെ ഇരിക്കുന്നതുപോലെ പഴുക്കാറാകുന്ന ചക്കയ്ക്കടുത്തായി ആർത്തിയോടെ ഇരിക്കും പക്ഷി, അണ്ണാൻ തുടങ്ങിയ ആരെയും ഉപദവിക്കാത്ത സാധുജീവജാലങ്ങൾ എന്നാൽ ഇവരെയൊന്നും വകവയ്ക്കാത്ത ആർത്തി മൂത്ത മനുഷ്യർ ഒന്നും ഒഴിയാതെ എല്ലാം വാരിക്കുട്ടും. കിളികൾ താഴെയിടുന്ന ഒരു പോലും സ്വാർഥനായ മനുഷ്യർ പെറുക്കിയെടുക്കുന്നു. ചുരുക്കി പറഞ്ഞാൽ ചക്കയുടെ വംശവർധനവിനു പോലും ഇത്തരക്കാർ സമ്മതിക്കുന്നില്ല. അമിതമായ ആഗ്രഹം അത്യാർത്തി, സംഘർഷം തുടങ്ങിയവ മനസ്സിലെ മാലിന്യങ്ങളാണ്. ഇവയാണ് മനുഷ്യനെ ദുഷിച്ച പ്രവൃത്തിയിലേക്ക് നയിക്കുന്നത്. മനസ്സിലെ മാലിന്യങ്ങൾ നീക്കാൻ സാധിച്ചാൽ തന്നെ ഒരു പരിധി വരെ പരിസര മലിനീകരണത്തെ ചെറുക്കാൻ കഴിയും .ഇന്നു ചെയ്യുന്ന പ്രവൃത്തിയെ ആശയിച്ചിരിക്കും നമ്മുടെ ഭാവി .

ആര്യ രമേഷ്
9 ബി ജി എച്ച് എസ്സ് എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം