ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം ജീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം ജീവിതത്തിൽ

വ്യക്തികളുടെയും ജനസസമൂഹത്തിൻറെയും ആരോഗ്യ നിലവാരം നിയന്ത്രിക്കുന്നതിൽ പരിസ്ഥിതിക്ക് വളരെയേറെ സ്വാധീനമുണ്ട് ,സൂക്ഷ്മസ്ഥൂല വസ്തുക്കൾ ,വിഷവസ്തുക്കൾ മലിനീകരണവസ്തുക്കൾ താപനില അഘാതം എന്നിങ്ങനെയുള്ള ഭൗതിക രാസ ജൈവ ഘടകങ്ങൾ അടങ്ങിയ പരിസ്ഥിതി മനുഷ്യൻറ ആരോഗ്യസ്ഥിതിയും ആയി സമാന്തരമായ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട് പണ്ട് വേട്ടയാടിയും ഭക്ഷണം പെറുക്കി ശേഖരിച്ചും ജീവിച്ച മനുഷ്യൻ കൃഷി ചെയ്ത് സമൂഹമായി കൂട്ടം കൂടി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി സാംക്രമിക രോഗങ്ങൾ ഉണ്ടായത് അതുപോലെ ഹൃദ്രോഗം അർബുദം മറ്റു ദീർഘ സ്ഥായിയായ രോഗങ്ങൾ എന്നിവ ആധുനിക വ്യാവസായിക സമൂഹത്തിന്റെയും ജീവിതശൈലി യുടെയും പിരിമുറുക്കത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ് ഒരു കുടുംബത്തിൻറെ കുടിവെള്ളം ശുചിത്വ സംവിധാനങ്ങൾ പാചകോപാധികൾ മലിനജലം പുറംതള്ളാൻ പാരിസ്ഥിതിക നിലവാര ഘടകങ്ങൾ ആ കുടുംബത്തിൻറെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല പരിസ്ഥിതിയിൽ ജീവിച്ചാൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാകു. കുടിവെള്ള സ്രോതസ്സ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് .വൃത്തിയുള്ള കക്കൂസ് ശുചിത്വ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് .അതില്ലാതെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. വീട്ടിൽ മലിനജല നിർമ്മാർജ്ജന സൗകര്യംഏർപ്പെടുത്താത്ത പക്ഷം അത് കൊതുക് വളരാനും കുടിവെള്ള സ്രോതസ്സ് മാലിനമാവാനും കാരണമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസ്ഥിതിക്കും ആരോഗ്യ സംവിധാനത്തിനും വൻ ഭീഷണിയാണ് .ഖരമാലിന്യങ്ങൾ സംഭരിച്ച് തരംതിരിച്ചു സംസ്കരിക്കുക വഴി നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴിയും

ആരോഗ്യപരിപാലനത്തിൽ പരിസ്ഥിതി ശുചിത്വം പോലെ തന്നെ പ്രധാന്യമുള്ളതാണ് വ്യക്തി ശുചിത്വവും .ജലം, വായു, കൊതുക് ,എലി മുതലായവ വഴി ഇന്ന് ധാരാളം പകർച്ചവ്യാധികൾ മനുഷ്യന് ഭീഷണിയായി വരുന്നുണ്ട് രോഗം പരത്തുന്നതിൽ വൈറസ് ബാക്ടീരിയ ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കൾക്ക് വലിയ പങ്കുണ്ട് .ഇന്ന് നമ്മെ അലട്ടുന്ന ഏറ്റവും പ്രധാന രോഗ കാരിയാണ് വൈറസ് .സസ്യങ്ങളുടെയും ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവിയുടെ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയുള്ളതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. ഇവയെ സാധാരണ മൈക്രോസ്കോപ്പ് കൊണ്ട് കാണാൻ കഴിയില്ല .മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ഏകകോശ ജീവിയാണ് ബാക്ടീരിയ. മണ്ണിലും സമുദ്രത്തിലും മനുഷ്യൻറെ കുടലിലും വസിക്കാൻ കഴിയുന്ന ജീവി ആണ് ബാക്ടീരിയ .രോഗം പരത്തുന്ന കാര്യത്തിലും ഇവ ഒന്നാമനാണ് .ക്ഷയം.,ആന്ത്രാക്സ് ,ഡിഫ്റ്റീരിയ ,വില്ലൻ ചുമ ,ടൈഫോയിഡ് ,എലിപ്പനി ,കോളറ ,വയറുകടി, കുഷ്ഠം മുതലായവയെല്ലാം ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ ആണ്., വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ബാക്ടീരിയ കാരണമായി ജലത്തിലൂടെ പകരുന്ന മിക്കവാറും രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, മലമൂത്ര വിസർജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പിട്ട് കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളവു മായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവ എല്ലാം വഴി ജലജന്യരോഗങ്ങളെ നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴു മൂക്കും വായയും കർച്ചീഫ് ഉപയോഗിച്ച് പൊത്തിപ്പിടിക്കുക ,ചുമയും ജലദോഷവും ഉണ്ടെങ്കിൽ പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിച്ച് സഞ്ചരിക്കുക ,പകർച്ചവ്യാധികൾ ബാധിച്ചാൽ കഴിവതും വീട്ടിൽ വിശ്രമിച്ച് പൂർണമായും ഭേദം ആയതിനു ശേഷം പുറത്തു പോവുക, പകർച്ചവ്യാധികൾ പടരുന്ന സമയത്ത് സാമൂഹിക അകലം പാലിക്കുക, ജനങ്ങൾ ഒത്തുചേർന്ന പൊതുചടങ്ങുകളിൽ ഒഴിവാക്കുക, എന്നിവയെല്ലാം ചെയ്യുന്നതിലൂടെ വായുവിലൂടെ പകരുന്ന ബാക്ടീരിയ കോമ വൈറസ് മുതലായവ കാരണമായി ഉണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കും . വെള്ളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ അടച്ചു വെക്കുക ,കിണറുകൾ ക്ലോറിനേഷൻ നടത്തി മൂടുക ,കൊതുകുകൾ വളരുന്ന ഓടകൾ, ചെടിച്ചട്ടികൾ, പ്ലാസ്റ്റിക് കവറുകൾ ഇവയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക ,വീടിന് ചുറ്റും ചപ്പുചവറുകൾ കെട്ടിക്കിടക്കാതെ യഥാസമയം നീക്കം ചെയ്തു വൃത്തിയായി സൂക്ഷിക്കുക മുതലായവ ചെയ്താൽ കൊതുക് ,എലി തുടങ്ങിയ ജീവികളിലൂടെ പകരുന്ന സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് തടയാൻ പറ്റും. ഡെങ്കിപ്പനി ,ചിക്കൻഗുനിയ, ജലദോഷം,, റാബിസ് ,മുണ്ടിനീര് ,അഞ്ചാംപനി ,ചിക്കൻപോക്സ് റൂബല്ല ,എബോള, പക്ഷിപ്പനി ,എച്ച് വൺ എൻ വൺ ,എയ്ഡ്സ് ,വസൂരി ,നിപ്പാ മുതലായവ കൂടാതെ ഇന്ന് ലോകത്തെ മുഴുവൻ വെറുപ്പിക്കുന്ന കോവിഡ് 19 മുതലായ രോഗങ്ങളെല്ലാം വൈറസ് കാരണം ഉണ്ടാകുന്നവയാണ് .വളരെ പെട്ടെന്ന് വ്യാപിക്കും എന്നതാണ് ഒട്ടുമിക്ക വൈറസ് രോഗങ്ങളുടെയും പ്രത്യേകത. രോഗബാധിതരുടെ സ്രവങ്ങളുമായുള്ള നേരിട്ടുള്ള ഇടപെടലാണ് കൊറോണ, നിപ മുതലായ രോഗങ്ങൾക്ക് പ്രധാനകാരണം രോഗബാധിതരായാൽ മറ്റുള്ളവരിൽ നിന്ന് സമ്പർക്കം ഒഴിവാക്കി ചികിത്സ തേടുക, രോഗിയുമായി ഏതെങ്കിലും രീതിയിൽ സമ്പർക്ക ത്തിൽ പെട്ടാൽ നിരീക്ഷണത്തിന് വിധേയമാവുക ,കൃത്യമായ സാമൂഹിക അകലം പാലിക്കുക ,കൈയുറകൾ ,മാസ്ക് എന്നിവ ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്ററി സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടി ലാത്ത കൊറോണ വൈറസ് വ്യാപനം തടയാൻ സഹായകരമാണ്

ഇങ്ങനെയെല്ലാം പാരിസ്ഥിതിക ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാൻ കഴിഞ്ഞാൽ നമുക്ക് നല്ല ഒരു ആരോഗ്യ നിലവാരം പുലർത്താൻ കഴിയും

അലൻ .ബി
6 C ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം