ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ,ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ,ശുചിത്വം, രോഗപ്രതിരോധം

ഇന്നത്തെ ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നില്ല. കാരണം നമ്മുടെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. ഒന്ന് ചിന്തിച്ചു നോക്കൂ. അവധിക്കാലമെന്നു പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ഓടിക്കളിച്ചും, മണ്ണപ്പം ചുട്ടും, മാങ്ങ പറിച്ചു തിന്നും ,ബന്ധുക്കളുടെ വീട്ടിൽ താമസിക്കാൻ പോയിട്ടും ആർത്തുല്ലസിക്കുന്ന ഒരു കാലമാണ് . ഇന്ന് നമ്മൾ കുട്ടികൾക്കു മാത്രമല്ല വലിയ ആൾക്കാർക്ക് പോലും ഓർക്കാൻ നല്ല ഓർമ്മകൾ ഇല്ല. കഷ്ടം തന്നെ .അസഹ്യമായ ചൂടും .പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. എന്തിന് നാലാൾ കൂടിയാൽ പേടിക്കേണ്ട അവസ്ഥ. കൂടെ വെള്ളവുമില്ല.എല്ലാം കൊണ്ടും മുകളിലുള്ള ആൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ. കുറച്ചു കാലമായി നമ്മുടെ ലോകം അത്ര നല്ല അവസ്ഥയിലൂടെയല്ല കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച ഒന്നല്ലായിരുന്നോ നിപ വൈറസ് . അത് പോലെ പ്രളയം.എന്നാലും മനുഷ്യൻ പഠിച്ചില്ല, അവൻ ആർത്തിയോടെ അഥവാ സ്വാർത്ഥ ചിന്ത കൊണ്ട് എല്ലാം ഒറ്റക്കു വെട്ടിപ്പിടിക്കാൻ എല്ലാം മറന്നു പ്രവർത്തിക്കുന്നു.സ്വന്തം ബന്ധങ്ങളെ തന്നെ മറക്കുന്നു. ഇന്ന് ഈ ലോക് ഡൗൺ കാലം നമ്മെ പലപല പാഠങ്ങളാണ് പഠിപ്പിക്കുന്നത്.ആളുകൾക്കു പരസ്പരം മിണ്ടാൻ സമയമില്ലായിരുന്നു. ഇന്ന് എല്ലാത്തിനും ഒരു പാടു സമയം ബാക്കിയാണ് . പ്രകൃതിയെ വെട്ടി നശിപ്പിച്ച് നമുക്കു ശരീരത്തിനാവശ്യമായത് ഒന്നും കഴിക്കാൻ താത്പര്യമില്ലായിരുന്നു. ഇന്ന് അത് മതി എന്നായി. അവിടെ എത്തിച്ചു ദൈവംന്നാവരെയും. ഇത് ശരിക്കും മനുഷ്യർക്കു ഒരു പുനർജന്മമായിരിക്കും. ഇനി ഉള്ള കാലം മുഴുവൻ പരിസ്ഥിതിയെ സംരക്ഷിച്ച് അവ ഭക്ഷണത്തിലുൾപ്പെടുത്തി ആരോഗ്യമുള്ള നല്ലൊരു നാളേക്കായി നമുക്കു ഒരുമിച്ച് പ്രയത്നിക്കാം .അതിനോടൊപ്പം നമ്മുടെ പരിസരവും പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കാം. മഴക്കാലം വരുമ്പോൾ പരിസരത്തു പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം നിറയുന്നത് ശ്രദ്ധിക്കണം. അവ കമഴ്ത്തിയിടാം. അങ്ങനെയുള്ള മുൻകരുതലുകളും,ധൂർത്തടിക്കാതെ ഉള്ളത്കൊണ്ട് ഓണം പോലെ മിച്ചംവെച്ചു ജീവിക്കാൻ പഠിക്കാം . നമുക്കു ഒരുമിച്ച് നേടാം.

ഫിന മിർഷ .കെ. കെ
5 D ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം