ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഫലപ്രദമായി ഉപയോഗിക്കാം
കൊറോണക്കാലത്തെ ഫലപ്രദമായി ഉപയോഗിക്കാം
ഈ കൊറോണ കാലത്ത് നാം ഏവരും സർക്കാർ നിർദ്ദേശ പ്രകാരം നിശ്ചിത കാല ലോക ഡൗണിൽ വീട്ടിൽ തന്നെ ഇരിപ്പാണ്. ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾക്ക് ഈ മഹാമാരി പിടിപെട്ടു .ഒന്നര ലക്ഷത്തോളം ആളുകൾ ഇതിനകം തന്നെ മരണപ്പെട്ടു. ചൈനയിൽ നിന്ന് ആയിരുന്നു ഇതിന്റെ തുടക്കം. പെട്ടെന്നുതന്നെ ഈ വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചു. കേരള മണ്ണിലും അത് എത്തി .കുറെ പാഠങ്ങളും കൊറോണ നമ്മെ പഠിപ്പിച്ചിട്ടുണ്ട് സ്വാർത്ഥതയും അത്യാഗ്രഹവും കൈവെടിയാനും ഒന്നിച്ചു നിൽക്കാനും ഈ രോഗം നമ്മെ പഠിപ്പിച്ചു. കേരള സർക്കാരും ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി രാപ്പകലില്ലാതെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയും ആണ് .ഇടയ്ക്കിടെ കൈകൾ കഴുകാനും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാനും ആരോഗ്യപ്രവർത്തകർ നമ്മോട് ആവശ്യപ്പെടുന്നു. നാം അത് പാലിച്ചേ മതിയാകൂ. ലോക് ഡൗൺ കാലത്തെ നമുക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണം.എന്റെ വീടിന്റെ ടെറസിൽ ഒരു കുഞ്ഞു പച്ചക്കറിത്തോട്ടം ഉണ്ട് .അതുപോലെ വീടുകളിൽ ഒരു ചെറിയ കൃഷി ആരംഭിക്കുക. അവിടെ സമയം ചെലവഴിക്കുമ്പോൾ നമുക്ക് മനസ്സിന് ഒരു പ്രത്യേക സുഖമാണ് .മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്ക്ചെറു വിഭവങ്ങൾ പാചകം ചെയ്ത് പരീക്ഷിക്കാവുന്നതാണ്. ചിത്രരചന, കരകൗശലവിദ്യ, വായന കലാകായിക പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം ഈ ദിവസങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. നാം വീട്ടിൽ തന്നെ ഇരിക്കുക ,സുരക്ഷിതരായിരിക്കുക. നമുക്ക് ഒരുമയുടെ നാളെക്കായി ഇന്ന് അകലാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം