ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ മാലിന്യം, സർവത്ര.

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യം, സർവത്ര.

കരയുകയാണ്. എന്തിനാണന്ന് മുത്തശ്ശി ഒരു പാട് ചോദിച്ചു. അപ്പോൾ എല്ലാം തേങ്ങലായിരുന്നു മറുപടി. മുത്തശ്ശി വിളിച്ചു ചോദിച്ചു "അല്ലാ എന്തിനാ കിങ്ങിണി മോൾ കരയുന്നത്? " അടുക്കളയിൽ നിന്നും അമ്മയുടെ മറുപടി എത്തി, " എനിക്ക് അറിയില്ല, എന്തിനാവോ കിങ്ങിണി കരയുന്നത്". അവൾ കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു. "ഞാൻ ഇന്ന് അച്ഛന്റെ കൂടെ മാർകറ്റിൽ പോയിരുന്നല്ലോ. അപ്പോൾ ആണ് ആ കാഴ്ച്ച കണ്ടത്. മാർക്കറ്റിന് അരികിൽ കൂടി ചെറിയൊരു അരുവി ഒഴുകുന്നുണ്ട്. മാർക്കറ്റിലെ മുഴുവൻ മലിന ജലവും ആ അരുവിയിലേക്കാണ് ഒഴുകുന്നത് . അതിന് അടുത്തുള്ള വിട്ടുകാരും ചില ഹോട്ടലുകളും അവിടുത്തെ പാഴ് വസ്തുകൾ എല്ലാം ആ അരുവി യിലേക്കാണ് ഒഴുക്കുന്നത്. അരുവി വളരെ വൃത്തികേട് ആയിട്ടുണ്ട്. ആ അരുവി ഒഴുകി എത്തുന്നത് നമ്മുടെ അടുത്തുള്ള പുഴയിലേക്ക് ആണ്. ആ പുഴയിലെ വെള്ളമാണ് ഈ ഗ്രാമത്തിലുള്ളവരെല്ലാം കുളിക്കാനും കുടിക്കാനും മറ്റും ആവശ്യങ്ങൾക്കുമെല്ലാം ഉപയോഗിക്കുന്നാത്. ഞാൻ സ്ക്കൂളിൽ പഠിച്ചിട്ടുണ്ട് ഇങ്ങനെ ഉണ്ടായാൽ ഒരുപാട് രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. സാധ്യത അല്ല ഉറപ്പായും ഉണ്ടാവും. അത് ആലോചിച്ചിട്ടാ ഞാൻ കരഞ്ഞത്".ഇത് കേട്ട് മുത്തശ്ശി പറഞ്ഞു "സാരല്യ മോളെ ഇത് കലികാലമാണ്. ഇനി ഇത്രയെക്കെ ഉണ്ടാവൂ. ഇതിന് മാറ്റം വരും വരും എന്ന് പറയുന്നു എന്നല്ലാതെ ഇത് വരെ ഒന്നും മാറിയിട്ടില്ല ഇനി മാറുകയുമില്ല.

മുഹമ്മദാലി ശിഹാബ് യൂ. ട്ടി
4 C ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ