ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് .വിഭവങ്ങളുടെ കലവറയാണ് വനങ്ങൾ. മാർച്ച് 21 ലോക വന ദിനമായി ആചരിക്കുന്നു. ശുദ്ധവായു പ്രധാനം ചെയ്യുന്നതും ജലസ്രോതസ്സുകളുടെ ഉത്ഭവവും വനത്തിൽ നിന്നാണ്. ഒരുപാട് ജീവജാലങ്ങളുടെ വാസസ്ഥലവും വനമാണ്. എന്നാൽ ഇന്ന് വനനശീകരണം വ്യാപകമാണ്. മനുഷ്യന്റെ അമിതമായ കടന്നുകയറ്റം ഇതിന് കാരണമായി .വനം നശിച്ചതോടെ പല ജീവികളും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. ജലസ്രോതസ്സുകളും വറ്റിവരണ്ടു.ആഗോള താപനവും വർദ്ധിച്ചു.ഈ സാഹചര്യത്തിൽ വനനശീകരണം തടയേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

അഷ്മൽ
3 B ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം