ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ പ്രതിദിനം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിദിനം പ്രതിരോധം


രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് ,രോഗ പ്രതിരോധ പ്രവർത്തനത്തിൽ നമുക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യുവാനുണ്ട്. രോഗ പകർച്ചയുടെ രീതി അനുസരിച്ച് നമുക്ക് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. ഇന്ന് ലോകമാകെ ഭീഷണിയായി നില നിൽക്കുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19' ഈ മഹാമാരി പകരുന്നത് പ്രധാനമായും സമ്പർക്കത്തിലൂടെയാണ്. അതിലുപരി വായുവിലൂടെയാണ്.ഇവിടെ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയേ മതിയാവൂ.ഫലപ്രദമായ ഒരു പ്രതിരോധ വാക്സിനോ മരുന്നോ ഇതിനെതിരെ വികസിപ്പിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ലോകശക്തിയെന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയിൽ പോലും ഒരു മിനുട്ടിൽ ഒരാൾ എന്ന രീതിയിൽ മരിച്ച് വീഴുമ്പോൾ പ്രതിരോധം മാത്രമാണ് ഏക പോംവഴി. സാമൂഹ്യ അകലം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ രീതികൾ നമുക്ക് ചെയ്യാവുന്നതാണ് ' കഴിഞ്ഞ വർഷം വരെ ഏറ്റവും ഭീകരമായ ഡെങ്കുപനിയും ഒരു പകർച്ചവ്യാധിയാണ്. കൊതുക് പരത്തുന്ന ഈ രോഗത്തെ പ്രതിരോധിക്കുന്നത് കൊതുകിൻ്റെ വർദ്ധനവ് തടയുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതു കൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രതിരോധം. ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിച്ച് ഒരു പരിധി വരെ കൊതുക് ജന്യ രോഗങ്ങളെ തടയാം. ഇനി ഇത്തരത്തിൽ പകർച്ചവ്യാധികളുടെ കാരണം കണ്ടെത്തി പ്രതിരോധ പരിപാടികൾ പ്ലാൻ ചെയ്യാം. തുറന്ന് വെക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ മൂടിവെക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങി ഒട്ടനവധി പ്രതിരോധ പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാം


ശ്രദ്ധ എസ് പ്രസാദ്
5 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം