ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും ....

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും ....

നമ്മൾ അതിജീവിക്കും...


ഓരോ ദുരന്തങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. നാം നശിപ്പിച്ച പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടും തിരിച്ചെടുക്കുമെന്ന ഓർമ്മപ്പെടുത്തൽ. ഒന്ന് ശ്രദ്ധിച്ചാൽ നമുക്കത് മനസിലാവുകയും ചെയ്യും.അതികഠിനമായ വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടിയ ഡൽഹിയുടെ ഇപ്പോഴത്തെ അവസ്ഥ നാമെല്ലാം വായിച്ചു മനസിലാക്കിയതാണ്. നമ്മൾ തന്നെയാണ് എല്ലാം സൃഷ്ടിക്കുന്നത്, നമ്മൾ തന്നെയാണ് ഫലം അനുഭവിക്കുന്നതും.എത്രയൊക്കെ ആയാലും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.പ്രളയവും നിപ്പയും വന്നപ്പോഴും നാം അതിനെ അതിജീവിച്ച പോലെ. വികസിത രാജ്യങ്ങളെന്ന് വീമ്പ് പറഞ്ഞവർപ്പോലും കൊറോണ വൈറസിനു മുന്നിൽ മുട്ടുകുത്തിയപ്പോൾ ദൈവത്തിന്റെ നാടെന്ന് അവർ വിശേഷിപ്പിച്ച കേരളം ചെറുത്ത് നിന്നു. എല്ലാവരും ഭൂമിയുടെ അവകാശികളെന്ന് പറഞ്ഞത് ബഷീറാണ്. സകല ചരാചരങ്ങളെയും അവകാശികളാക്കാൻ ശ്രമിച്ചതിൽ അദ്ദേഹത്തേക്കാൾ വലിയ മഹാനാരുമില്ല.ലോക്ക് ഡൗൺ ആയി വീട്ടിൽ ഇരിക്കുമ്പോൾ ഒന്നിച്ച് പ്രകല തിയോടിണങ്ങി ജീവിച്ചതിന്റെ ഓർമകൾ വീണ്ടെടുക്കുകയാണ് ഓരോ മലയാളിയും. ഫോണിലും ആധുനിക നയിലും മുഴുകിയ മലയാളികൾക്ക് ഇന്ന് കൂടിന് പുസ്തകങ്ങളാണ്.പലരും തന്നിൽ ഒളിച്ചിരുന്ന കഴിവുകൾ പുറത്തെടുക്കുകയാണ്. ചിക്കനും മട്ടനും ജങ്ക് ഫുഡും കഴിച്ച മലയാളിയുടെ തീൻമേശയിലെ ഇപ്പോഴത്തെ താരം ചക്കയാണ്. ചക്ക ഉപ്പേരി, മക്ക പുഴുങ്ങിയത് അങ്ങനെ എന്തെല്ലാം. വെറുതെ കളഞ്ഞ ചക്കക്കുരു ഇപ്പോൾ 'അൽ- ചക്കക്കുരു' ആണ്.മലയാളികൾക്കിടയിൽ തരംഗമാണ് ഇപ്പോൾ മക്കക്കുരു ജ്യൂസ്.

വികസിത രാജ്യങ്ങളുടെ ആശുപത്രിയേക്കാൾ, മെഡിക്കൽ സയൻസിനേക്കാൾ മികച്ചതല്ല നമ്മുടേത്. ആവശ്യത്തിന് വെന്റിലേറ്ററുകൾ പോലുമില്ല.എന്നിട്ടും കൊറോണയ്ക്കു മുന്നിൽ നാം പി ടി കൊടുക്കാതെ നിൽക്കുന്നു. ഒരു പക്ഷേ രാവെന്നോ പകലെന്നോ ഇല്ലാതെ ജാഗരൂകരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് ഇന്ന് കേരളത്തെ പിടിച്ചു നിർത്തുന്നത്. വിശ്രമമില്ലാതെ ഓടുന്ന അവരാണ് ഇന്നത്തെ ഹീറോകൾ അവരാണ് നമ്മുടെ ദൈവങ്ങൾ. മനുഷ്യൻ മണ്ണിനെ എത്ര മറന്നാലും ആ മണ്ണ് തന്നെ വീണ്ടും നമ്മെ മണ്ണിലേക്കിറക്കും എന്നതാണ് സത്യം. നമ്മൾ ഈ പ്രതിസന്ധിയെയും അതിജീവിക്കും. മനുഷ്യനും കൊറോണയും തമ്മിലുള്ള ഈ മഹായുദ്ധത്തിൽ നാം തന്നെ വിജയിക്കും. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. കാരണം, " മലയാളി പൊളിയാണ്"


ഐശ്വര്യ സിവി
9 C ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം