ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അതിജീവനം

ഇന്ന് ഒരു മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങിയിരിക്കുകയാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് -19 എന്ന് വിളിപ്പേരുള്ള മഹാവിപത്ത്. 2018ലും 2019ലും കേരളമൊട്ടാകെ ഉണ്ടായ വൻ പ്രളയക്കെടുതിയെ അതിജീവിച്ചവരാണ് നാം. അതുപോലെ തന്നെ മഹാമാരിയായ ഈ കൊറോണയെയും നാം അതിജീവിക്കേണ്ടിയിരിക്കുന്നു. ലോകം മുഴുവൻ ഇന്ന് കൊറോണയുടെ കൈപ്പിടിയിലാണ്. ഈ വിപത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇതിനു മുൻപ് നാം നിപയെയും നേരിട്ടിരുന്നു. അതുപോലെ നിസ്സാരക്കാരനല്ല ഈ കൊറോണ എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ് .. ഇതിന്റെ ഏറ്റവും വലിയ മരുന്ന് ശുചിത്വമാണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്. കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അത് കൂടുതൽ ആളുകളിലേക്ക് പടരുകയും മനുഷ്യ ജീവൻ എടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലേക്കും കൊറോണ ബാധിച്ചു കഴിഞ്ഞു. മരണ സംഖ്യ നിമിഷങ്ങൾ കഴിയുന്തോറും കൂടി കൂടി വരുന്നു. അങ്ങനെ ചൈനയിലെ വുഹാനിൽ നിന്ന് വന്ന കുട്ടിയിലൂടെ ആ വൈറസ് കേരളത്തിൽ എത്തി. നിർഭാഗ്യവശാൽ കൊറോണ ബാധിത റെഡ് സോണാണ് നമ്മുടെ കാസറഗോഡും. അനേകം ആൾക്കാർ രോഗമുക്തി നേടിക്കഴിഞ്ഞു. കൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്താൽ മരണപ്പെട്ടു. ഒരുപാട് പേർ രോഗം സ്ഥിതീകരിച്ചവരും. കോടിക്കണക്കിനു ആളുകൾ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ത്യയിൽ രോഗബാധിതരും മരണവും ഉയർന്നുകൊണ്ടിരിക്കുന്നു.

കൊറോണ വൈറസിനെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. മൈക്രോസ്കോപ്പി ലൂടെ മാത്രമേ കൊറോണയെ നിരീക്ഷിക്കാൻ സാധിക്കൂ.

ഈ മഹാവിപത്തിൽ നിന്ന് രക്ഷപെടാൻ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങളും പ്രതിരോധമാർഗ്ഗങ്ങളും സ്വീകരിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം. ഭയമല്ല... ജാഗ്രതയാണ് വേണ്ടത്. യാത്രകൾ ഒഴിവാക്കി വീടിനുള്ളിൽ കഴിയുക, പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, ആൾകൂട്ടം ഒഴിവാക്കുക, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്റ്‌ വരെ വൃത്തിയായി കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക.

എന്തായാലും കൊറോണയുടെ അന്ത്യത്തിനായി നമുക്ക് പോരാടാം. നമുക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും ഈ ലോകത്തിന് വേണ്ടിയും പ്രാർത്ഥിക്കാം. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ഈ ദുരന്തത്തെ തുരത്താം. ഒപ്പം സ്വന്തം ജീവൻ പോലും പണയം വെച്ച് നാടിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കുമായി നമുക്ക് പ്രാർത്ഥിക്കാം. കൊറോണയെ അതിജീവിക്കാനായി നമുക്ക് കൈകോർക്കാം


DEVIKRISHNA. P
8 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം