ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ എരിഞ്ഞടങ്ങുമഗ്നിക്കായ്....

Schoolwiki സംരംഭത്തിൽ നിന്ന്
എരിഞ്ഞടങ്ങുമഗ്നിക്കായ്....


മർത്ത്യാ നിന്നുയിരിനായിതാ
ഓമനകൾ തൻ പിഞ്ചു കൈകൾ കൂപ്പി നിൽപ്പൂ
ചിരിതൻ കളിതൻ അവധി തൻ കാലം
നാൽച്ചുവരുകൾക്കുള്ളിൽ പൂട്ടി വച്ചു.
നിലയ്ക്കുമോ നിൻ ഉച്ഛാസമിവിടെ
നിലയ്ക്കാനനുവദിക്കില്ല ഞങ്ങൾ

ഭീതിയകറ്റി നിൻ മാറിൽശാന്തിതൻ
പൂക്കളർപ്പിക്കുമൊരായിരമുയിരുകൾ
ശാന്തിതൻ വെള്ളരിപ്രാവായിതാ
ഒരായിരം മാലാഖമാരിതാ നിനക്കിവിടെ
കാക്കിയുടുപ്പിനകത്തുമുണ്ടിന്നും
ഉരുകുന്ന നെഞ്ചങ്ങൾ കരുതലോടെ
രാവോ നിലാവോ ഇരുളോ ഇരുളിൻ്റെ ഭീതിയോ
ഏതുമില്ലാതലയുന്നു ഇവർ നിനക്കായി... നിൻ
ജീവൻ്റെ ഉയിർത്തെണീപ്പിനായി
എരിഞ്ഞടങ്ങുമോ കൊറോണ തൻ ഭീതി
ഒഴിപ്പിച്ചെടുക്കാൻ പിടയുകയാണിവിടെ
അറ്റു വിഴുമീ യുദ്ധക്കളത്തിൽ
കൊറോണയോ അതോ ഒരു നൂറു ജീവനോ
കരുതൽ നിനക്കായി നിന്നോമൽ ജീവനായ്
അകന്നു നിൽക്കാം മനസ്സടുത്തു നിർത്താം
നന്ദി നിങ്ങൾക്കു കൂപ്പുകൈ
ഞാനെന്ന ജീവൻ്റെ ഉച്ഛാസവും
നിങ്ങൾക്കു വേണ്ടി
ഇതാ നിങ്ങൾക്കു വേണ്ടി

JANEESHA GANGADHARAN
10 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത