ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ ഉത്തമ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തമ മാതൃക

ഒരിടത്ത് ലക്ഷ്മി എന്നൊരു പത്തുവയസ്സുകാരിയും അവളുടെ കൊച്ചുകുടുംബവും താമസിച്ചിരുന്നു.അവളുടെ അച്ഛൻ വിദേശത്താണ്.അവൾക്ക് അവളുടെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു.അവൾ അവളുടെ കൊച്ചു സമ്പാദ്യം അവളുടെ അച്ഛന്റെ പിറന്നാളിനുവേണ്ടി മാറ്റിവെച്ചിരുന്നു.പിറന്നാളിന് മുമ്പേതന്നെ അച്ഛൻ എത്തുമെന്ന സന്തോഷത്തിലായിരുന്നു അവൾ.അപ്പോഴാണ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പടർന്നതും അത് ലോകമാകെ കീഴടക്കിയതും.ദിവസം കൂടുതോറും ആളുകൾ മരിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും വിമാനം നിർത്തലാക്കുകയും ചെയ്തു.അത് അവളെ സങ്കടപ്പെടുത്തി.തന്റെ അച്ഛൻ നാട്ടിലേക്ക് തിരിച്ചെത്തില്ലെന്ന് തീർച്ചയായപ്പോൾ അവൾ സമ്പാദിച്ച തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതിശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ഈ ധാർമികത അവൾക്ക് പകർന്നു നൽകിയ സംതൃപ്തി,അവളുടെ അച്ഛന്റെ പിറന്നാൾ ആഘോഷത്തിനേക്കാൾ എത്രയോ മടങ്ങ് വലുതായിരുന്നു.@ കൊച്ചുകുരുന്നിന്റെ നല്ല മനസ്സ് നമുക്കോരോരുത്തർക്കും ഉത്തമ മാതൃകയാണ്

SHREYA K P
8 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ