ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/കാവൽക്കാരൻ
കാവൽക്കാരൻ
ഒരിടത്തു മുത്തു എന്നൊരു ചകിരി വില്പനക്കാരനുണ്ടായിരുന്നു. അയാൾ ഓമനിച്ചു വളർത്തിയിരുന്ന നായയാണ് പപ്പി. ഒരു ദിവസം ചകിരി കൂട്ടിയിടുന്ന വിറകുപുരയിൽനിന്നു വലിയ വിസിൽ അടിക്കുന്നത് പോലെ ഒരു ചീറ്റൽ ശബ്‍ദം കേട്ടു. പപ്പി നന്നായി കുരക്കുന്നുണ്ടായിരുന്നു. മുത്തു ഓടിച്ചെന്നു നോക്കിയപ്പോൾ ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ആടുന്നു. നോക്കിയപ്പോൾ പാമ്പിനെ പോകാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയിരിക്കുകയാണ് പപ്പി. പാമ്പ് ഓരോ പ്രാവശ്യവും പപ്പിയെ ആഞ്ഞു കൊത്തിക്കൊണ്ടിരുന്നു. മുത്തു അതിനെ കൊല്ലുന്നതുവരെ പപ്പി അതിനെ പോകാൻ അനുവദിച്ചില്ല. ഇതിനിടയിൽ പാമ്പ്കടിയേറ്റ പപ്പിയുടെ ജീവൻ നഷ്ടപ്പെട്ടു. തന്റെ യജമാനനെ ഇത്രയത്ര സ്നേഹിക്കുണ്ടെന്നു മുത്തു വളരെ വിഷമതയോടെ മനസ്സിലാക്കി. ഗുണപാഠം : യജമാനനുവേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നവനാണ് നല്ല കാവൽക്കാരൻ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ