ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/ആനയും അണ്ണാനും

Schoolwiki സംരംഭത്തിൽ നിന്ന്
ആനയും അണ്ണാനും

ആനയും അണ്ണാനും കൂട്ടുകാരായിരുന്നു. അവർക്ക് പെട്ടെന്ന് ഒരു നല്ല വാസന വന്നു. അവർ ആ വാസന വരുന്ന സ്ഥലത്തേക്ക് പോയി. ആ മണം വന്നിരുന്ന സ്ഥലത്തെത്തിയപ്പോൾ കുറേ കുരുക്കൾ അവിടെ ഉണ്ടായിരുന്നു. അണ്ണാൻ പറഞ്ഞു ആന ചേട്ടാ ആന ചേട്ടാ എന്തു നല്ല മണമാ. അതേ അതേ ഈ മണം നല്ല രുചിയുള്ള പഴത്തിന്റെ മണമാണ്. അണ്ണാൻ കുട്ടാ ,നമുക്ക് ഈ വിത്ത് കുഴിച്ചിടാം. ഇതിന്റെ മരമുണ്ടാകുമ്പോൾ നമുക്ക് ഇതിന്റെ പഴം കുറേ കഴിക്കാം. ശരിയാണ്. അവർ രണ്ടും പേരും അത് ഒരു സ്ഥലത്ത് കുഴിച്ചിട്ടു. 5 വർഷം കഴിഞ്ഞപ്പോൾ ആ മരത്തിൽ പഴമുണ്ടായി. ആന കുളിക്കാൻ പോകുമ്പോൾ അതിന് വെള്ളം ഒഴിക്കുമായിരുന്നു. ഒരു ദിവസം ആനയ്ക്ക് പൂരമുണ്ടായിരുന്നു.അണ്ണാനെ പഴം ആരെങ്കിലും എടുക്കുന്നുണ്ടോയെന്ന് നോക്കാനേൽപ്പിച്ച് ആന പോയി.ആന പോയപ്പോൾ അണ്ണാന് പഴത്തിന്റെ മണം വന്നു. കൊതി കൊണ്ട് അണ്ണാൻ അത് കഴിച്ചു. പൂരം കഴിഞ്ഞ് ആന വന്നപ്പോൾ പഴം കഴിക്കുന്ന അണ്ണാനെയാണ് കണ്ടത് .ആനക്ക് ദേഷ്യം വന്നു. ഞാൻ നനച്ചുവളർത്തിയ മരത്തിലുണ്ടായ പഴം എനിക്ക് തരാതെ നീ ഒറ്റയ്ക്ക് കഴിച്ചുവല്ലേ ? ആന അണ്ണാനെ ഒരു ചവിട്ട് വച്ചു കൊടുത്തു.പാവം അണ്ണാൻ. ചവിട്ട് കിട്ടിയതോടെ അണ്ണാൻ ചത്തുപോയി.

ദേവിക വി ‍‍ഡി
7A ജി യു പി എസ്.പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ