ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/അമ്മയും വനദേവതയും
അമ്മയും വനദേവതയും
വായനക്കുറിപ്പ് രാജി കണ്ണൂരിന്റെ പ്രശസ്തമായ 'അമ്മയും വനദേവത'യും എന്ന പുസ്തകത്തിലെ 'അമ്മയുടെ സങ്കടം 'എന്ന കഥയാണ് ഞാൻ വായിച്ചത്. എക്കാലവും എല്ലായിടത്തും പ്രശസ്തമായ ഗുണപാഠങ്ങളും സാരോപദേശങ്ങളും ഹൃദ്യമായി ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ലോകത്തിന്റെ വൈവിധ്യങ്ങളിലൂടെയും വൈചിത്രങ്ങളിലൂടെയും ഉള്ള ഒരു യാത്രയുടെ പ്രസരിപ്പാർന്ന നിമിഷങ്ങൾ ഈ പുസ്തകം കുട്ടികൾക്ക് സമ്മാനിക്കുന്നു. ഇതിലൊരു തുമ്പിയമ്മയുടെയും ഒരു തുമ്പി കുഞ്ഞിനെയും കഥയാണ് വിവരിച്ചിരിക്കുന്നത്. തുമ്പിയമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം മൂലം ചെറുപ്രായത്തിൽ പുറത്തൊന്നും വിടാതെ കൂട്ടിനകത്ത് അടച്ചിടുകയാണ് ചെയ്തത്. അമ്മ ,തീറ്റ തേടി പോകുമ്പോൾ കുഞ്ഞിനെ അടച്ചിടുക മൂലം കുഞ്ഞിന് പറന്നു കളിക്കാനോ പറന്നു പഠിക്കാനോ കഴിഞ്ഞില്ല. കുറെനാൾ കഴിഞ്ഞപ്പോൾ തുമ്പി കുഞ്ഞ് വലുതായി. ഒരുദിവസം തുമ്പിയമ്മയ്ക്ക് അസുഖം വന്ന് തീറ്റതേടി പുറത്തു പോകാൻ പറ്റാത്ത അവസ്ഥയായി. തുമ്പിക്കുഞ്ഞിനോട് തീറ്റതേടി പുറത്തുപോകാൻ തുമ്പിയമ്മ ആവശ്യപ്പെട്ടപ്പോൾ, തുമ്പിക്കുഞ്ഞിന് സന്തോഷമായി. സന്തോഷത്തോടെ കൂടിനു പുറത്തുവന്നതും തുമ്പിക്കുഞ്ഞ് തളർന്നു വയ്യാതായി. പറക്കാൻ കഴിയാതെ തുമ്പി കുഞ്ഞ് നിലത്തുവീണു .പലപ്രാവശ്യം ശ്രമിച്ചെങ്കിലും അവൾക്ക് പറക്കാനായി സാധിച്ചില്ല. . ഇത് കണ്ട തുമ്പി യമ്മയ്ക്ക് സങ്കടം വന്നു. കുഞ്ഞിനെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. അപ്പോൾ വൈദ്യർ പറഞ്ഞു 'കുഞ്ഞുങ്ങളെ അവർക്ക് വേണ്ട സമയത്ത് എല്ലാം പറഞ്ഞ് പഠിപ്പിക്കണം '. ഇതുകേട്ട് തുമ്പിയമ്മയ്ക്ക് സങ്കടമായി . ഞാൻ കാരണമാണല്ലോ എന്റെ കുഞ്ഞിനെ ഈ ഗതി വന്നത് എന്ന് ഓർത്ത് ദുഃഖിച്ചു. സ്വന്തം മക്കളെ അതാത് സമയത്ത് എല്ലാം പറഞ്ഞു പഠിപ്പിച്ചില്ലെങ്കിൽ വളർന്നു വലുതാവുമ്പോൾ അവർക്ക് അത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |