ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/അപ്പുവിന്റെ അണ്ണാൻകുഞ്ഞ്
അപ്പുവിന്റെ അണ്ണാൻകുഞ്ഞ്
ഒരു ദിവസം അപ്പു കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ മുറ്റത്തെ മാവിൻചുവട്ടിൽ നിന്നും ഒരു അണ്ണാൻകുഞ്ഞിനെ കിട്ടി. അപ്പുവിന് വളരെ സന്തോഷമായി. അപ്പു അതിനെ എടുത്തു വീട്ടിൽ കൊണ്ടുപോയി. അതിനു ഭക്ഷണവും വെള്ളവും എല്ലാം കൊടുത്തു. അപ്പു അച്ഛനോട് പറഞ്ഞു, "അച്ഛാ .... അണ്ണാൻകുഞ്ഞിനെ കൂട്ടിലിടണം. അല്ലെങ്കിൽ അത് ഓടിപ്പോകും". അപ്പോൾ അമ്മ പറഞ്ഞു...."വേണ്ട മോനേ..... അത് ഇവിടെ ഓടി നടന്നോട്ടെ". എന്നാൽ അപ്പു വാശി പിടിച്ച് അച്ചനോട് പറഞ്ഞ് കൂടു വാങ്ങിപ്പിച്ചു. അണ്ണാൻകുഞ്ഞിനെ ഒരു കൂട്ടിലിട്ടു. എന്നാൽ കൂട്ടിലിട്ടപ്പോൾ അണ്ണാൻകുഞ്ഞിനു ഒരു സന്തോഷവും ഉണ്ടായില്ല.
എന്നാൽ ഇന്ന് കൊറോണ രോഗം കാരണം അപ്പുവിനും വീട്ടിൽനിന്നും പുറത്തിറങ്ങാൻ പറ്റാതായി. കൂട്ടുകാരോടൊത്തു കളിക്കാനും പറ്റാതായി. അപ്പോഴാണ് അപ്പുവിന് അണ്ണാൻകുഞ്ഞിനെ കൂട്ടിലടക്കേണ്ടാന്ന് അമ്മ പറഞ്ഞതിന്റെ കാര്യം മനസ്സിലായത്. അപ്പു ഓടിപ്പോയി അണ്ണാന്കുഞ്ഞിനെ തുറന്നു വിട്ടു.
ഗുണപാഠം : മനുഷ്യരെപ്പോലെ സ്വാതന്ത്ര്യം എല്ലാ ജീവികൾക്കും അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ