ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ

എല്ലാവരേയും സംബന്ധിച്ചിടത്തോളം വളരെ മുഷിപ്പേറിയ ദിനങ്ങളായിരുന്നു ലോക്ക്ഡൗൺദിനങ്ങൾ. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇതുവരെ ആഘോഷിച്ച അവധിക്കാലങ്ങളിൽ ഏറെ ആഹ്ലാദകരമായ ഒന്നാണ് ഇത്. എൻറെ ദൽഹിയിൽ പഠിക്കുുന്ന ചേച്ചിയുടെയും ചെന്നൈയിൽ പഠിക്കുന്ന ചേച്ചിയുടെയും ക്വാറൻറയിൻ ദിനങ്ങൾ കഴിഞ്ഞതിന്ശേഷം ഞങ്ങൾ പരമ്പരാഗത കളികളിലേക്ക് നീങ്ങി. ഓലപ്പീപ്പി, ഓലപ്പമ്പരം, ഓലപ്പാമ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്തു. ഞാൻ യൂട്യൂബിൽ നോക്കി വ്യത്യസ്തങ്ങളായ ആഹാരം ഉണ്ടാക്കിത്തുടങ്ങി. ഒരുനരത്തെ മൊബൈൽ കളിയും ടി വി കാണലും കഴിഞ്ഞാൽ ഞങ്ങളെല്ലാവരും കൂടി ഫുട്ബോൾ, ഷട്ടിൽ എന്നിീ കളികൾ കളിക്കാനിറങ്ങും. ഇനി വെറും ആറ് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എറണാകുളത്തെ ബന്ധുക്കൾ വരും. ഈ മഹാമാരിയെ ഒറ്റക്കെട്ടായി നമുക്ക് ഈ ലോകത്തുനിന്ന് തുടച്ചുനീക്കാം. രണ്ടു പ്രളയത്തെയും നിപ്പാവൈറസിനേയും അങ്ങിനെ ഒട്ടേറെ ദിരന്തങ്ങളെ നേരിട്ടവരാണ് നമ്മൾ. അതുപോലെത്തന്നെ, കൊറോണ എന്ന ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കും. അതുകൊണ്ടുതന്നെ, സർക്കാർ പറയുന്നത്പോലെയും ആരോഗ്യവകുപ്പ് പറയുന്നതുപോലെയും അനുസരിച്ച് അതിജീവിക്കാം.

പാർവതി പി എസ്
7 എ ജി യു പി എസ് അരിമ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം