ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/സ്നേഹപാചകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹപാചകം

ഇന്നമ്മ ഉണ്ടാക്കിയത് ചോറും പരിപ്പു കറിയും മാങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു വറുത്തതും പപ്പടം പൊരിച്ചതുമാണ് . ഞാനാദ്യമായിട്ടാണ് അടുക്കളയിൽ അമ്മ ഭക്ഷണം പാചകം ചെയ്യുന്നത് നോക്കി നിൽക്കുന്നത്. എപ്പോഴും കാണാറുണ്ട്‌ പക്ഷേ ഞാൻ ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. വിശക്കുമ്പോൾ അമ്മയോട്‌ പറയും;അപ്പോൾ അമ്മ ടേബിളിൽ വിളമ്പി വെച്ചിട്ട് വിളിക്കും.ഞാനും അനിയനും പോയി കഴിക്കും. കറി എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ ബാക്കി വച്ചിട്ട് നന്നായിട്ടേയില്ല എന്നു പറയും. ഇതായിരുന്നു പതിവ്.എന്നാൽ ഇന്നെനിക്ക് വളരെ സങ്കടം തോന്നുന്നു. കാരണം എത്ര കഷ്ടപ്പെട്ടിട്ടാണ് എന്റെ അമ്മ പാചകം ചെയ്യുന്നത് ? എന്റെ കുഞ്ഞനിയത്തി അമ്മയെ ഒരുപാട്‌ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷെ അമ്മയ്ക്ക് എത്ര ക്ഷമയാണ് .അവളെയും കൊഞ്ചി എത്ര സന്തോഷത്തോടെയാണ് അമ്മ പാചകം ചെയ്യുന്നത് .. പാചകക്കുറിപ്പ് തയ്യാറാക്കാൻ അടുക്കളയിൽ കയറിയ ഞാൻ കുറിപ്പ് എഴുതാതെ അമ്മയെ സഹായിച്ചു.ഇനി ഒരിക്കലും അമ്മയെ പാചകകുറ്റം പറയില്ല.ഞാൻ ഇന്ന് അമ്മയെ ഒരുപാട് സഹായിച്ചു. ഉച്ചക്ക് കഴിക്കാനുള്ള കിഴങ്ങ് വറുത്തത് ഞാനാണ്.. അറിയാതെ ലോക്ഡൗൺ കാലത്തിന് നന്ദി പറഞ്ഞു പോയി.ഇത്രയൊക്കെ സമയം തന്നതിന്.

Raaida mehrin
4 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം