ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/ഒരു Lock down ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു Lock down ഡയറിക്കുറിപ്പ്

ഏപ്രിൽ 6, തിങ്കൾ

സ്കൂൾ പൂട്ടിയിട്ട് കുറേ ദിവസമായി. ഞങ്ങൾ പ്രതീക്ഷിക്കാതെ പെട്ടെന്നാണ് സ്കൂൾ അടച്ചത്. ടീച്ചർമാരോടൊന്നും ഒരു യാത്ര പോലും പറയാൻ പറ്റില്ല. പരീക്ഷയും ഉണ്ടായില്ല. എല്ലാത്തിനും കാരണം കൊറോണയാണ്. ആദ്യം ഈ രോഗം കണ്ടത് ചൈനയിലെ വുഹാനിലാണത്രേ ..പിന്നെയാണ് ഇന്ത്യയിലും എത്തിയത്. കേരളത്തിൽ കാസറഗോഡാണ് രോഗം കൂടുതൽ ബാധിച്ചത്. ഞങ്ങൾ ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേ ഇല്ല. ഈ കൊറോണ കാരണം അമ്മയ്ക്കും അച്ചനും പണിയില്ലാതായി. അച്ചൻ കടയ്ക്ക് സാധനം വാങ്ങാൻ പോകുമ്പോൾ മാസ്ക് ഇട്ടിട്ടാണ് പോകുന്നത്. ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കി. ഇപ്പോൾ ഞങ്ങൾക്ക് സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പുണ്ട്. ടീച്ചർ സ് ദിവസവും ഓരോ ആക്ടിവിറ്റീസ് തരും. അത് ചെയ്യുമ്പോൾ സമയം പോകുന്നതേ അറിയില്ല ഞങ്ങൾ കൊറോണയ്ക്കെതിരായ പോസ്റ്ററുകൾ , ഇല ചിത്രങ്ങൾ, ചിരട്ട, ചകിരി, തുണി തുടങ്ങിയവ കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കി. ഈ വാട്സപ്പ് ഗ്രൂപ്പിലൂടെയെങ്കിലും ടീച്ചർമാരോട് സംസാരിക്കം എന്നതാണ് ഇപ്പോഴത്തെ ആകെ ഒരു സന്തോഷം . ദൈവമേ..... ഈ കൊറോണ പെട്ടെന്ന് നശിച്ച് പോകണേ .....

chaithanya.J
4 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം