ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഈ ഭൂമിതൻ മനോഹരമാം
പുൽമേടുകൾ എൻ മുൻപിൽ
ശവപ്പറമ്പായി മാറുമ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ
വിജനമാം വഴിയിലേക്ക്
ശുഭ പ്രതീക്ഷയുമായി
ഞാൻ കണ്ണും നട്ടിരുന്നു
കേൾക്കുവാൻ കർണ്ണമോ
കാണുവാൻ മിഴികളോ
ഇല്ലാത്ത ഒരു ഭ്രാന്തൻ
പ്രതികാര ബുദ്ധിയിൽ
മാനവരാശിയെ പച്ചയായ്
എരിക്കുവാൻ അലമുറയിടുന്നു
അവന്റെ ആ അലർച്ചയിൽ
എത്ര ജീവൻ പൊലിഞ്ഞു...

ലോക ജനത ഒന്നായ് നിന്ന്
കേഴുകയാണ് മുക്തിക്കായ്
ഈ മഹാമാരിയിൽ നിന്ന്
കരകയറുവാൻ
അതിജീവനത്തിൻ പാത
നമുക്ക് മുമ്പിൽ തെളിയും
നാളെയുടെ സൂര്യ
കിരണങ്ങളിൽ പ്രത്യാശയയുടെ
വർണ്ണങ്ങൾ തെളിയും
ചൊല്ലും നാം അതിജീവിക്കും
നാളെയുടെ പ്രഭാതം നമുക്കാണ്
ഉയർത്തെഴുനേല്പിൻ
സമയമായി ഈ ലോകം
ഒന്നായ് നിന്ന് പൊരുത്തുവാൻ
ഇനി അതിജീവനത്തിൻ
ദിനങ്ങൾ കാത്തിരിക്കാം
ശുഭപ്രതീക്ഷയുമായ്
അതിജീവനത്തിനായി

മാളവിക.ബി
10 C ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത