ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 17059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17059 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജ്ന എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അൽഫോൻസ എ വി |
| അവസാനം തിരുത്തിയത് | |
| 23-09-2025 | 17059campuswiki |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025 ജൂൺ ഇരുപത്തിയഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അമേയ മനോജ്, നിമിഷ മഹേഷ്,തൻമയ, അഥർവ്,അലൻ കാർത്തിക്,കിഷൻ പി ദാസ് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സജ്ന,അൽഫോൻസ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 24 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ ,പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചു. പ്രവേശന പരീക്ഷയിൽ 147 കുട്ടികൾ പങ്കെടുത്തു.
പ്രവേശനപരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയനാൽപത് പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തു.ഇവരുടെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.കോഴിക്കോട് ജില്ലാ കൈറ്റിലെ മാസ്റ്റർ ട്രെയിനർ പ്രസൂൺ മാധവ് ക്യാമ്പിന് നേതൃത്വം നൽകി.രാവിലെ 9.30തുടങ്ങി.എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.,സ്ക്രാച്ച് പ്രോഗ്രാമിങ്,ആനിമേഷൻ റോബോട്ടിക്സ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അവസാനസെഷനായ റോബോട്ടിക്സിൽ പ്രോഗ്രാം തയ്യാറാക്കാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ആയിഷ സിയ,ജാസിം അലി ,വിക്രം ,ഫർസീൻ അഷ്റഫ്,സൂര്യനാരായൺ എന്നിവർ സഹായിച്ചു. ദേവനന്ദൻ, ഒമർ നജാദ് എന്നിവർ ഫീഡ്ബാക്ക് നൽകി. കഴിഞ്ഞ വർഷം സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ജാസിം അലി തന്റെ അനുഭവം പങ്ക് വെച്ചു.വൈകിട്ട് 3.30ന് ക്യാമ്പ് അവസാനിച്ചു.തുടർന്ന് രക്ഷാകർതൃയോഗം നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് പദ്ധതിയെകുറിച്ച് പ്രസൂൺ സർ വിശിദീകരിച്ചു.