ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം     

നമ്മുടെ ഭൂമിയെ താറുമാറാക്കി കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊവിഡ് 19 (corona virus diseases) ചൈനയിലാണ് ആദ്യമായി ഈരോഗം കണ്ടെത്തിയത്. മൂവായിരത്തിലധികം മനുഷ്യരുടെ ജീവനെടുത്തു കൊണ്ട് മറ്റുള്ള രാജ്യങ്ങളിലേക്ക് ഇത് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. അതു നമ്മുടെ ഇന്ത്യയിലും എത്തിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആ രോഗത്തെ നമ്മൾ എങ്ങനെ പ്രതിരോധിക്കണം എന്നാണ് ഞാൻ പറയുന്നത്. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെയിരിക്കാൻ ശ്രമിക്കണം.പുറത്തുപോകേണ്ട ആവശ്യം വന്നാൽ മാസ്കോ ,തു വലയോ ഉപയോഗിച്ച് മുഖo മറയ്ക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം ടിഷ്യു കൊണ്ടോ തൂവാല കൊണ്ടോമറയ്ക്കുക. പരമാവധി കൈകൾ കൊണ്ട് മുഖത്ത് തൊടാതിരിക്കുക. ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. പുറത്തു പേയി വരുമ്പോൾ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കഴുകുക കുറഞ്ഞത് 20 സെക്കൻ്റ് നേരമെങ്കിലും കൈകൾ നന്നായി കഴുകു ക.ചുമ തുമ്മൽ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക. സ്വയം ചികിത്സ പരമാവധി ഒഴിവാക്കുക. നമ്മുടെ വീട്ടിലേക്ക് ഗർഫ് രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ആരെങ്കിലും വരുകയാണെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരെയോ അതുമായി ബന്ധപ്പെട്ടവരേയോ വിവരമറിയിക്കുക. പതിനാല് ദിവസം വരെ അവരെ ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിപ്പിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .വ്യക്തിശുചിത്വമാണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നതനുസരിച്ച് പ്രവർത്തിക്കുക. ഇതെല്ലാം നമ്മൾ പാലിക്കുകയാണെങ്കിൽ നമുക്കും നമ്മുടെ നാടിനും | ഈ മഹാമാരിയിൽ നിന്നും രക്ഷനേടാം. നമ്മുടെ രാജ്യത്തിൻ്റെ നിലനിൽപ് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

ആനന്ദ് അനു
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം