ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/യന്ത്രക്കാക്ക

യന്ത്രക്കാക്ക      

കാക്കയാണു ഞാൻ
മണ്ണിനെ, വീടിനെ ചീത്തയാക്കുന്ന
വൃത്തികേടൊക്കെ കൊത്തിയെടുക്കുന്ന, നിങ്ങൾ വെറുപ്പോടെ കാണുന്ന കറുത്തവൾ - കാക്കച്ചിയല്ല ഞാൻ
തൂവലില്ലെങ്കിലും ചിറക് നാലുണ്ട്
കാലു നാലെണ്ണമുണ്ടെനിക്ക്
എങ്കിലും കണ്ണ് ഒന്നേയുള്ളൂ
ചക്രങ്ങളെന്നെ ഉയർത്തുന്നു, താഴ്ത്തുന്നു, പറത്തുന്നു
യന്ത്രച്ചിറകുള്ള പുതിയ കാലത്തിന്റെ കാക്ക.
ആൾക്കൂട്ടങ്ങളിൽ, ആഘോഷവേളയിൽ
പാറി നടന്നു ഞാൻ കാണും
കാഴ്ചകളൊക്കെയും ഓർമ്മ തൻ കീശയിൽ
കാത്തു വയ്ക്കാറുമുണ്ട് സത്യം .
വർണ്ണപ്പൊലിമയും താളമേളങ്ങളും കാണുമ്പോഴൊക്കെയും താള വർണ്ണങ്ങൾ കെടുത്താൻ വരുന്നൊരാ
ചീത്ത മനുഷ്യനെ ഞാൻ തിരയും
അത്തരം സാമൂഹ്യ മാലിന്യമൊക്കെയും
കൊത്തിപ്പെറുക്കി പകർത്തി നൽകി
നിയമസമാധാന പാലനം ചെയ്യുന്ന
ധീരനാമൊരു യന്ത്രക്കാക്കയാണു ഞാൻ
മഹാമാരിയുടെ ഭീകര വേരുകൾ പടരാതെ കാക്കേണ്ട നാളുകളിൽ
നിയന്ത്രണ മൊക്കെ തകർക്കാൻ പുറപ്പെട്ട ചീത്ത മനസുള്ള മാനുഷൻമാർ
നാട്ടിലും മേട്ടിലും പാടവരമ്പിലും
കായലോരത്തും അടിഞ്ഞുകൂടി
നാടിനെ കാക്കാൻ പുറപ്പെട്ടവർക്കായി പറന്നു ഞാൻ പിന്നാലെയെത്തിയപ്പോൾ
ഓടി മറിയുന്നു, കാട്ടിലൊളിക്കുന്നു,
ഉടുമുണ്ടുപറിച്ചു പുതച്ചോടുന്നവർ, മുങ്ങാംകുഴിയിട്ടു
കരകയറുന്നു ചിലർ
മരത്തിന്റെ പൊത്തിൽ തലയിട്ടുനിൽക്കുന്നു, മണ്ണിൽ വീണു മരങ്ങിക്കിടന്നവർ
കാഴ്ചകളെൻ മനസിൽ ചിരിയുണർത്തി .... അവർക്കിന്നൊരാളെയും പേടിയില്ല
കൊറോണ, എബോള'ഒന്നിനേയും
ചങ്കിലൊരിത്തിരി പേടി വേണേൽ ലാത്തി പിടിക്കുന്ന കാക്കി വേണം ലോകമൊട്ടാകെയും
കോവിഡിൻ പിടിയിൽ വലിച്ചിടുമ്പോൾ, മാനവനൊറ്റയായ് ഒരുമയോടെയിന്ന് കരുതി നിൽക്കണം. ജീവനില്ലെങ്കിലും ജീവനായ് പൊരുതുവാൻ കരുതലായ് കാവലായ് ഡ്രോണെന്ന ഞാനുമുണ്ട് കൂട്ടരേ... ഞാനുമുണ്ട്.

ഹരിഗോവിന്ദ് JR
8A ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത