ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/മരണമാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മരണമാം പ്രകൃതി

ആയിരം സസ്യങ്ങൾ പേറി നടന്നൊരു -
ദിവ്യമാം പ്രകൃതിയാണന്ന് ഞാൻ.
പ്രകൃതിതൻ സൗന്ദര്യലഹരി ഞാൻ.
പ്രകൃതിതൻ ആനന്ദമാണ് ഞാൻ.
മാനുഷന്മാരുടെ ക്രൂരതയ്കിരയായി
അന്നും ഇന്നും സങ്കടം പേറി ഞാൻ.
എൻ ജീവനായ സസ്യങ്ങളും മറ്റും
മാനുഷന്മാരുടെ ക്രൂരതയ്‍ക്കിരയായ്.
ഇന്ന് ഞാൻ മരണത്തെ അതിജീവിച്ചു.
“നാളെ ” പ്രകൃതിതൻ മൃത്യു.
പ്രകൃതി മരണം വരിക്കുമ്പോൾ-
കൊണ്ടുപോവും മാനുഷന്മരുടെ ജീവൻ.
 മാനുഷന്മരുടെ ജീവൻ പ്രകൃതിതൻ കൈകളിൽ-
പ്രകൃതിതൻ കോപം .
ഭൂമിതൻ ജീവൻ കൊണ്ടുപോകും.
ആയിരം സസ്യങ്ങൾ പേറി നടന്നൊരു
ദിവ്യമാം പ്രകൃതിയാണന്ന് ഞാൻ.
 

അഭയ് ചന്ദ്രൻ സി പി
9A ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത