ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും
മനുഷ്യനും പരിസ്ഥിതിയും
മാനവരാശിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ് പരിസ്ഥിതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മാത്രമേ മനുഷ്യന് ജീവിതം തന്നെ ഉള്ളൂ. ഭൂമിയിലെ എല്ലാം പരസ്പര പൂരകങ്ങളാണ്. ഒന്ന് ഒന്നിനോട് ഏതെങ്കിലുമൊക്കെ രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു. എന്നാൽ ഏറ്റവും മൂല്യം ഉള്ളതിനെ കൊന്നൊടുക്കുകയാണ് നാമിന്ന്. പാറ പൊട്ടിച്ച് ഭൂമിക്ക് വലിയ രീതിയിലുള്ള ആഘാതം ഉണ്ടാക്കുന്ന തിലൂടെ ഉറപ്പുള്ള ആ ഭാഗത്തെ ആണ് നശിപ്പിക്കുന്നത്. കുന്നിടിക്കുകയും ആ മണ്ണെടുത്ത് ഭൂമിയുടെ ജീവനാഡികളായ ജലാശയങ്ങളിലും മറ്റും ഇടുന്നതിലൂടെ വലിയ തെറ്റാണ് നമ്മൾ ചെയ്യുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാപമാണ് പ്ലാസ്റ്റിക്. അത് എന്ന് മനുഷ്യന്റെ കയ്യിൽ എത്തിയോ അന്ന് തൊട്ട് അത് ഭൂമിക്ക് നാശകാരിയായി മാറി. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുകയും അത് പിന്നീട് പുഴകളിലു കടലിലും എത്തപ്പെടുന്നു. ഇത് കടലിലെ ജൈവ ഘടനയെ തന്നെ മാറ്റുന്നു. വിനോദയാത്രയ്ക്കായി പല സ്ഥലങ്ങളിലും കാടുകളിലും പോകുന്ന നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുപ്പികളും ഭക്ഷണഅവശിഷ്ടങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളും പത്രങ്ങളും മറ്റും മൃഗങ്ങൾ അകത്താക്കാ നിടവരുന്നു. ഇത് അവയുടെ വംശനാശത്തിനു വരെ കാരണമായേക്കാം. വികസനത്തിന് പേരിൽ വ്യാപകമായി നടക്കുന്ന വനനശീകരണവും മാനവരാശിയുടെ നാശത്തിനു തന്നെ കാരണമാകുന്നു. നാളത്തെ തലമുറയ്ക്കായി എന്തെങ്കിലും കരുതി വെക്കണം എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയവും മറ്റും നമുക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം