ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ അറിയാൻ/എന്റെ പതിപ്പ്

എന്റെ പതിപ്പ്

ഈ വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥിക്കും ഒരു പതിപ്പ് എന്ന ഉദ്ദേശ്യത്തോടെ എസ് ആർ ജിയിൽ ഉരുത്തിരിഞ്ഞ ഒരു പ്രവർത്തനമാണിത്. ജൂൺ മുതൽ ഫെബ്രുവരി വരെ കുട്ടികൾ തയ്യാറാക്കിയ അവരുടെ സ്വന്തം സൃഷ്ടികൾ ഇതിൽ ഉൾപ്പെടുത്താം. കുട്ടികളിലെ കലാപരവും, സർഗ്ഗാത്മകവുമായ കഴിവുകളെ പോഷിപ്പിക്കാൻ ഈ പരിപാടിയിലൂടെ സാധിക്കുന്നു.

ലക്ഷ്യം

  • കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നു പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് എഴുതുകയും ചെയ്യുന്നു.
  • ലളിതമായ ഭാഷയിൽ ചിട്ടയോടുകൂടി തയ്യാറാക്കുന്നു.
  • വിവിധതലങ്ങളിൽ നിൽക്കുന്ന കുട്ടികൾക്ക് ഓരോരുത്തർക്കും അവരുടേതായ രീതിയിൽ കഴിവ് പ്രകടിപ്പിച്ച് പതിപ്പ് ഉണ്ടാക്കാൻ സാധിക്കുന്നു.

പ്രവർത്തനം

ഈ വിദ്യാലയത്തിലെ ഓരോ കുട്ടിക്കും സ്വന്തമായി ഒരു പതിപ്പ് തയ്യാറാക്കുക എന്നതാണ് ഈ പ്രവർത്തനം. ചെറിയ കവിതകൾ, കഥകൾ, ചിത്രം വര,വായന കുറിപ്പുകൾ, ലേഖനങ്ങൾ, കടങ്കഥകൾ, ലഘു വിവരണങ്ങൾ എന്നിവയെല്ലാം പതിപ്പിൽ ഉൾക്കൊള്ളിക്കുന്നു. ഫെബ്രുവരി അവസാനം പതിപ്പുകൾ പ്രകാശനം നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിച്ചാണ് ഈ പ്രവർത്തനം നടത്തുന്നത്.

സവിശേഷത

ഓരോ കുട്ടിയുടെയും അവരുടെ നിലവാരത്തിനനുസരിച്ചുള്ള സൃഷ്ടികൾ ആയിരിക്കും അവരുടെ പതിപ്പിൽ ഉണ്ടാവുക. ഇതിലൂടെ ഭാഷാപരമായ കഴിവുകൾ വളർത്താൻ സഹായിക്കുന്നു. കൂടാതെ ചിത്രങ്ങൾ വരയ്ക്കാൻ അറിയാവുന്ന കുട്ടികളുടെ ചിത്രങ്ങൾ കൂടി പതിപ്പിൽ ഉൾക്കൊള്ളിക്കുമ്പോൾ അവരുടെ സർഗ്ഗവാസന അവരറിയാതെതന്നെ വളർത്തിയെടുക്കാൻ സാധിക്കും. ഓരോ ക്ലാസിലെയും മികച്ച പതിപ്പിന് പ്രോത്സാഹന സമ്മാനം നൽകാനാണ് തീരുമാനം.