ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/വിദ്യാരംഗം/ചിത്രംവരക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രംവരകൂട്ടം

ചിത്രംവരകൂട്ടം ഉദ്ഘാടനം ചെയ്തത് ചിറ്റൂരിന്റെ അഭിമാനമായ ചിത്രരചന അധ്യാപകൻ രാജേന്ദ്രനാണ്. കുട്ടികളോട് വളരെ രസകരമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് അവരെ ചിത്രവരയിലേക്ക് കൊണ്ടുവന്നത്. ചിത്രരചന എന്നത് കലയിൽ വച്ച് തന്നെ വളരെ ശ്രേഷ്ഠമായതാണ് എന്ന് അധ്യാപകൻ പറഞ്ഞു. മാത്രമല്ല തങ്ങൾക്കിഷ്ടമുള്ള ചിത്രങ്ങൾ വരച്ചു നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ വളരെ രസകരമായി അവർ അത് പൂർത്തിയാക്കി. മികച്ച ചിത്രം വരച്ച കുട്ടികളെയും മറ്റുള്ളവരെയും അഭിനന്ദിച്ചു. ഓരോ ചിത്രത്തിൻ ഉള്ളിലും ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നും അതു മുഴുവൻ മനസിലാകുമ്പോഴാണ് ഒരു നല്ല ചിത്രകാരനായി മാറുന്നതെന്നും രാജേന്ദ്രൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഒരു കുട്ടിയുടെ ചിത്രം ബോർഡിൽ വരയ്ക്കുകയും പിന്നീട് അതുമായി ബന്ധപ്പെടുത്തി നിരവധി ചിത്രങ്ങൾ വരച്ചത് കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ചിത്രത്തിന്റെ ആഴങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോഴാണ് ഒരു നല്ല ചിത്രകാരനായി മാറുന്നത് എന്ന് കുട്ടികൾക്ക് മനസ്സിലായി. നാം കാണുന്ന ചിത്രങ്ങൾക്ക് പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാട് ഉണ്ട് എന്ന് അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വളരെ പുതിയൊരു അനുഭവമായിരുന്നു ചിത്രവരകൂട്ടം