ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2021-22 ൽ ലഭിച്ച അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22ൽ ലഭിച്ച അംഗീകാരങ്ങൾ

ജില്ലാതലത്തിൽ വിജയകിരീടം

 

സർവ്വ ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 10 ന് പറളി ബി.ആർ.സിയിൽ വച്ച് നടന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നാലാം ക്ലാസുകാരി ഇഷ രഞ്ജിത്ത്. ഇതിനു മുന്നോടിയായി നടന്ന സ്കൂൾ, സബ്ജില്ലാ തല മത്സരങ്ങളിൽ ഈ കൊച്ചു മിടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.



അക്ഷരമുറ്റം- വിജയികൾ

 

അക്ഷരമുറ്റം[1] സ്കൂൾ തല ക്വിസ് മത്സരം 12-1-22 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നാലാം ക്ലാസിലെ വിനയ് C.R ഒന്നാം സ്ഥാനവും ഇഷ രഞ്ജിത്ത്. K രണ്ടാം സ്ഥാനവും നേടി. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനാധ്യാപിക ജയലക്ഷ്മി സമ്മാനിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ.



അക്ഷരമുറ്റം ക്വിസിൽ തിളക്കമാർന്ന വിജയം

ചിറ്റൂർ ഉപജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ചിറ്റൂർ ജി.വി.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥി വിനയ് സി ആർ ഒന്നാമതെത്തി. ഈ മികവിന് അഭിനന്ദനങ്ങൾ.

Best Student Award 2021- 2022

ചിറ്റൂർ LIC ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജി.വി.എൽ.പി.സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി. 1 മുതൽ 4 വരെ ക്ലാസുകളിലെ ഓരോ ഡിവിഷനിലേയും മികച്ച നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന സമ്മാനങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ LIC പ്രതിനിധികളായ ഡിവിഷണൽ ഓഫീസർ മനു, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ശ്രീപ്രകാശ്, നെന്മാറ ബ്രാഞ്ച് മാനേജർ അനിൽ എന്നിവരും സ്കൂൾ PTA ഭാരവാഹികളും പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയും വേദിയെ അലങ്കരിച്ചു.

എൽ.എസ്‌.എസ്‌ വിജയം- 2021

നമ്മുടെ വിദ്യാലയത്തിൽ 11 കുട്ടികളാണ് എൽ.എസ്‌.എസ്‌[2] നേടിയത്. ഓരോ വർഷവും ജി.വി.എൽ.പി.എസിലെ മിടുക്കരായ വിദ്യാർത്ഥികൾ പങ്കെടുത്ത് വിജയകിരീടം കരസ്ഥമാക്കുന്നുണ്ട്. തമിഴ് മീഡിയം കുട്ടികളും പരീക്ഷയിൽ പങ്കെടുത്ത് വിജയം കൈവരിക്കാറുണ്ട്. 2020-2021 വർഷത്തിലെ പരീക്ഷ ഈ വർഷമാണ് നടത്തിയത്. അനുശ്രീ M, ജേമി ആൻ ജോസഫ്., മേഘ J H, പൂജിത PD, രേഖ S, നന്ദിത S, സന J, അനിരുദ്ധ് S, അതുൽദാസ് H, അബ്ദുൾ റഹ് മാൻ S, അർജുൻ S എന്നിവരാണ് നമ്മുടെ എൽ.എസ്‌.എസ്‌ വിജയികൾ.

LSS ജേതാക്കൾക്ക് അനുമോദനം

നമ്മുടെ വിദ്യാലയത്തിൽ 2019-20, 2020-21 ബാച്ചിലെ LSS ജേതാക്കളെ അനുമോദിച്ചു. കോവിഡിന്റെ ഇടവേളയിൽ പരിശീലനവും പരീക്ഷയും പരീക്ഷാ ഫലവും എല്ലാം സമയബന്ധിതമായി നടത്തുന്നതിന് വലിയ വെല്ലുവിളികൾ നേരിട്ടു. എങ്കിലും അതിനെ കുട്ടികൾ അതിജീവിച്ച് വിജയം നേടി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ എൽ കവിത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ എം ശിവകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡണ്ട് സ്വാമിനാഥൻ, വൈസ് പ്രസിഡണ്ട് ശ്രീജിത്ത്, MPTA പ്രസിഡണ്ട് ബിനി. വി.പി. എന്നിവർ ആശംസകൾ നേർന്നു. ജേതാക്കളായ കുട്ടികൾ ട്രോഫി ഏറ്റുവാങ്ങി. അധ്യാപിക ഹേമാംബിക നന്ദി അറിയിച്ചു.

അവലംബം

  1. ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം
  2. സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ