ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2019-2021/ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇതൊരപൂർവ്വ സംഗമമായിരുന്നു. 91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. രത്നമണി ടീച്ചറുണ്ടായിരുന്നു. വിജയമ്മ ടീച്ചറും പത്മാവതി ടീച്ചറുമുണ്ടായിരുന്നു. പിന്നെ പുതുമുറക്കാരുമുണ്ടായിരുന്നു. പരസ്പരം ആശ്ലേഷിച്ചും വർത്തമാനം പറഞ്ഞും പാട്ടു പാടിയും അവിസ്മരണീയമാക്കി. പിന്നെ ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയ കൊച്ചു സാറ ടീച്ചറെയും ശിവരാമൻ മാസ്റ്ററെയും വീട്ടിൽ പോയിക്കണ്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷത്തോളം വരില്ല, മറ്റൊന്നും. അത് നൽകുന്ന നിർവൃതിയോളം വരില്ല മറ്റൊരനുഭൂതിയും. എന്തുകൊണ്ടും ഒരു പാട് ഊർജ്ജം നൽകിയ, ആവേശം നൽകിയ, സ്നേഹവും സൗഹൃദവും പങ്കിട്ട ഈ ദിവസം മറക്കാനാവാത്തതാണ്. സൗഹൃദത്തോളം ഹൃദ്യമാവതില്ല വേറൊന്നും.

  • കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായർ