ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എൻ. എസ്.എസ്/എച്ച്.എസ്.എസ് എൻ.എസ്.എസ്. യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റ് ഉദ്ഘാടനം

വട്ടേനാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിന് പുതിയതായി അനുവദിച്ച എൻ.എസ്.എസ്. യൂണിറ്റ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റജീന ഉദ്ഘാടനം ചെയ്തു. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ മുഖ്യാതിഥിയായി. എച്ച്.എസ്.എസ്.പ്രിൻസിപ്പൽ ജെ.പി. ബിനുജ, വി.എച്ച്. എസ്.ഇ. പ്രിൻസിപ്പൽ ഇൻ ചാർജ് സിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. രഘുനാഥൻ, എസ്.എം.സി. ചെയർമാൻ സിദ്ദിഖ്, അധ്യാപകരായ എൻ.വി.പ്രകാശൻ, ടി.കെ.ബഷീർ, എം.ഗീത, പ്രോഗ്രാം ഓഫീസർ എം.പ്രദീപ് എന്നിവർ പ്രസംഗിച്ചു. പി.എ.സി.അംഗം ഡോ.സെലീന വർഗ്ഗീസ് വളണ്ടിയർമാർക്ക് ഓറിയൻ്റേഷൻ ക്ലാസ്സ് എടുത്തു.

കിറ്റ് വിതരണം

 ജി.വി.എച്ച്.എസ്.എസ്‌. വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്.യൂണിറ്റും  അധ്യാപകരും സഹകരിച്ച് 52 വിദ്യാർത്ഥികൾക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റ്  വിതരണം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എം.പ്രദീപ്, അധ്യാപകരായ കെ.എം. അബ്ദുൾ ഗഫൂർ, കെ.എം.കമറുദ്ദീൻ, വളണ്ടിയർ പി.വി.അശ്വിൻ ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ബോധവൽക്കരണ ക്ലാസ്

ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്‌.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'കുട്ടികളുടെ ഫോൺ ഉപയോഗം: രക്ഷിതാക്കൾ അറിയേണ്ടത് 'എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ എം.പി.ബാബുരാജ് ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ജെ.പി.ബിനുജ, എൻ.എസ്. എസ്.പ്രോഗ്രാം ഓഫീസർ എം.പ്രദീപ്, അധ്യാപകരായ കെ.എം.അബ്ദുൾ ഗഫൂർ, കെ.എസ്. അജിത് കുമാർ, വളണ്ടിയർമാരായ എ.വിഘ്നേശ്വർ, എം.വി.സെൽവ, സഫ അബ്ദുൾ സമദ് ചുങ്കത്ത്  എന്നിവർ നേതൃത്വം നൽകി.

യോഗദിനം ആചരിച്ചു

ജി.വി.എച്ച്.എസ്. എസ്.വട്ടേനാട് ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്.യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യോഗദിനാചരണം സംഘടിപ്പിച്ചു. ആർട്ട് ഓഫ് ലിവിങ് പരിശീലകൻ സി.ഇ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സോദാഹരണ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർ എം.പ്രദീപ്, അധ്യാപകരായ കെ.എം.അബ്ദുൾ ഗഫൂർ, കെ.വി.ധന്യ,വളണ്ടിയർ റിയ എന്നിവർ നേതൃത്വം നൽകി.

എൻ.എസ്.എസ്.ക്യാമ്പ് സമാപിച്ചു

ജി.വി.എച്ച്.എസ്.എസ്.ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ്.സപ്തദിനക്യാമ്പ് അതിജീവനം 2021 സമാപിച്ചു. സമാപന സമ്മേളനം പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സെബു സതക്കത്തുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റോസ് കാതറീൻ, പി.ടി.എ.പ്രസിഡൻ്റ് എം.പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രിയ, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ, എൻ.എസ്‌. എസ്‌. പ്രോഗ്രാം ഓഫീസർ എം.പ്രദീപ്, വളണ്ടിയർ ലീഡർ അഥീന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. മികച്ച വളണ്ടിയർമാരായി നിമ്മ്യ.സി, അശ്വിൻദേവ്.പി.വി.എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ടി.വി.നിഷ (രോഗ പ്രതിരോധത്തിൻ്റെ ആയുർവ്വേദ മാർഗ്ഗങ്ങൾ), ആർ.അജയ്ഘോഷ് (ഞാൻ കണ്ട ഇന്ത്യ), കെ.എം.അബ്ദുൾ ഗഫൂർ (ഗാന്ധി സ്മൃതി), എം.ശബരീഷ് (സിനിമയും വിദ്യാർത്ഥികളും), അഡ്വ.പി.ടി.ഷാഹുൽ ഹമീദ് (ഭരണഘടനയെ അറിയുക), എ.കെ. രഞ്ജിത്ത് (മാധ്യമങ്ങളും അന്ധവിശ്വാസങ്ങളും), അഡ്വ.നിഷ വിജയകുമാർ (ലിംഗസമത്വം), ശരത് വയലി (ഭാരതപ്പുഴയും നമ്മുടെ സംസ്കാരവും) എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസ്സുകളെടുത്തു.

ഡിമൻഷ്യ അവബോധ സർവ്വേ, പച്ചക്കറിത്തോട്ട നിർമാണം, പൂന്തോട്ട നിർമ്മാണം, ക്യാമ്പസ് ശുചീകരണം, എൻ.എസ്.എസ്. ലൈബ്രറി സജ്ജീകരണം എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.