ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/വിദ്യ പോലെ പ്രധാനം വൃത്തിയും..

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യ പോലെ പ്രധാനം വൃത്തിയും...


ഈയിടെയായി നമ്മൾ നിത്യവും കേൾക്കുന്ന ഒരു വാക്കാണല്ലോ ശുചിത്വം.."ദൈവത്തിന്റെ സ്വന്തം നാടാ" യ കേരളം പോലും ഇന്ന് പകർച്ചവ്യാധികളുടെ നീരാളിക്കൈകളിലാണ്. കൊറോണ,നിപ പോലെയുള്ള മഹാമാരികൾ താണ്ഡവമാടുന്ന ഈ കാലത്ത് ശുചിത്വത്തിനുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. ഇന്ന് നാം ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും മലിനമാണ്. അതു കൊണ്ടു തന്നെ പഠനത്തിൽ മാത്രം ഒതുക്കാതെ പ്രായോഗികമാക്കാനുള്ളതാണ് 'ശുചിത്വം'.. ശരിയായ ശുചിത്വ ശീലങ്ങൾ നമുക്ക് ആരോഗ്യവും ബുദ്ധിയും പ്രധാനം ചെയ്യുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നാം വളരെ മുമ്പിലാണെങ്കിലും പരിസര ശുചിത്വത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.വിദ്യാസമ്പരായിട്ടു പോലും നാം സ്വന്തം വീട് വൃത്തിയാക്കി, മാലിന്യങ്ങൾ പൊതുവഴിയിലേക്ക് വലിച്ചെറിയുന്നു. തുടർന്നുണ്ടാകുന്ന മാലിന്യപ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുന്നേയില്ല.
പണ്ട് യാത്രയ്ക്കിടയിൽ ചോലയിൽ നിന്നും തെളിനീർ കുടിച്ച് ക്ഷീണം മാറ്റി യാത്ര തുടരുന്ന പൂർവ്വികരെക്കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഇന്നുള്ള പുഴകളും അരുവികളും എല്ലാം തന്നെ സകല മാലിന്യങ്ങളും തള്ളാനുള്ള ഒരു കേന്ദ്രമായി മാറി. ഇതിനെല്ലാം പുറമെ കോഴിയവശിഷ്ടങ്ങൾ, മത്സ്യാവശിഷ്ടങ്ങൾ എന്നിവയെല്ലാം റോഡരികിലും വഴികളിലും തള്ളുന്നു. 'ഒരു പുഴ മലിനമായാൽ ഒരു നാട് മലിനമായി ' എന്ന് പറയാറുണ്ട്.ഇതിനെല്ലാം ഉത്തരവാദി നാം തന്നെയല്ലേ?

ശുചിത്വ ശീലങ്ങൾ നാം ബാല്യത്തിൽത്തന്നെ തുടങ്ങണം. വിദ്യ പോലെ പ്രധാനമാണ് വൃത്തിയും .അതുകൊണ്ടുതന്നെ നമ്മൾ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന വിദ്യാലയവും ക്ലാസ് മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ തന്നെ കടമയാണ്. ശുചിത്വം നമ്മുടെ അവകാശമാണ് ! എന്നാൽ കടമയുമാണ്.. അറിവും മനോഭാവവും ഒത്തുചേർന്നാൽ മാത്രമേ ശുചീകരണ പ്രക്രിയ പൂർണമാകൂ... ഏതൊരു ശുചീകരണ പ്രവർത്തനവും ഒരു പ്രത്യേക സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ടതോ ഏതെങ്കിലും പുരസ്കാരലബ്ധിക്കു വേണ്ടിയോ ഉള്ളതല്ല. ഇതൊരു തുടർപ്രവർത്തനമാണ്....


കേവലം സോപ്പു കൊണ്ട് മാത്രം നശിക്കുന്ന ഒരു രോഗാണുവാണ് ഇന്ന് ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്നത്. ശുചിത്വം കൊണ്ട് ഒരു പരിധി വരെ ഈ മഹാരോഗങ്ങളെ തടയാനാവുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാം.... അതിനായി കുട്ടികളായ നമ്മൾ ബോധവാന്മാരാകാം.... ... "ശുചിത്വ കേരളം സുന്ദര കേരളം" ..എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം...

കൃഷ്‍ണജ.കെ
6 B ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം